Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബസ് കയറി ഏഴുവയസ്സുകാരി മരിച്ചു
text_fieldsbookmark_border
കിളിമാനൂർ: സ്കൂൾ ബസിൽ നിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ, വീടിന് മുന്നിലെ റോഡരികിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലുടെ അതേ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരി തൽക്ഷണം മരിച്ചു.
മടവൂർ നടുവത്തേല, ചാലിൽ എം.എസ്. ഭവനിൻ മണികണ്ഠൻ ആശാരി-ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (ഏഴ്) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ മടവൂർ ചാലിൽ കൃഷ്ണേന്ദുവിന്റെ വീടിന് മുന്നിലാണ് സംഭവം.
Next Story

