Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ ഇരട്ടക്കുട്ടികൾ മരിച്ചു
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഇരട്ടക്കുട്ടികളിലൊന്ന് ഗർഭത്തിൽവെച്ചും മറ്റൊന്ന് പ്രസവിച്ച് നാലാം ദിവസവും മരിച്ചു. പാലൂർ ഗൊട്ടിയാർകണ്ടി ഊരിലെ ആദിവാസികളായ സുരഭി-കൃഷ്ണൻ ദമ്പതികളുടെ ആൺ കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. ഒരു കുട്ടി ഗർഭാവസ്ഥയിൽതന്നെ മരിച്ച നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടി നാലുദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് മരിച്ചത്. കുട്ടിക്ക് 900 ഗ്രാം ഭാരമാണുണ്ടായിരുന്നത്.
മാസം തികയുംമുമ്പുള്ള പ്രസവമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. എട്ടാം മാസത്തിലാണ് യുവതി പ്രസവിച്ചത്. വരുന്ന ഫെബ്രുവരിയിലാണ് പ്രസവ തീയതി പറഞ്ഞിരുന്നത്. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുരഭിയെ ആദ്യം കോട്ടത്തറ സർക്കാർ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Next Story