You are here

അ​യ​ല്‍വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു; മക്കളെ ക്രൂ​ര​മാ​യി മർദിച്ച പിതാവ് അറസ്​റ്റില്‍

00:01 AM
20/04/2019

വ​ള​പ​ട്ട​ണം (ക​ണ്ണൂ​ർ): മ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വി​െ​ന അ​റ​സ്​​റ്റ്​​ചെ​യ്​​തു. എ​ട്ടും പ​ന്ത്ര​ണ്ടും പ്രാ​യ​മാ​യ കു​ട്ടി​ക​ളെ മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഴീ​ക്കോ​ട് നീ​ർ​ക്ക​ട​വ് കു​ഞ്ഞി​പാ​ണ​ൻ വീ​ട്ടി​ലെ രാ​ജേ​ഷി​നെ​യാ​ണ് (41) വ​ള​പ​ട്ട​ണം പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്ത​ത്. മ​ദ്യ​പി​ച്ചെ​ത്തി ഇ​യാ​ള്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്ന​ത് ക​ണ്ട്​ അ​യ​ല്‍വാ​സി​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം വ​ള​പ​ട്ട​ണം പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ത്ത​മ​ക​​െൻറ കൈ​പി​ടി​ച്ച് തി​രി​ച്ച് പൊ​ട്ടി​ക്കു​ക​യും എ​ട്ടു​വ​യ​സ്സു​കാ​രി​യെ നി​ല​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​ന്ത​രം ഭാ​ര്യ​യെ​യ​​ും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്.
 
പ​രി​ക്കേ​റ്റ  മൂ​ത്ത​കു​ട്ടി ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ​യി​ൽ​നി​ന്ന്​ പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്തു.
പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും ജു​വ​ൈ​ന​ൽ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​ര​വു​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​​ക്ലാ​സ് കോ​ട​തി ര​ണ്ടി​ൽ ഹാ​ജ​രാ​ക്കി​യ രാ​ജേ​ഷി​നെ റി​മാ​ൻ​ഡ്ചെ​യ്തു. 

മൂന്നു പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ അടച്ചിട്ട് മാതാവ്​ പോയി
രാ​മ​നാ​ട്ടു​ക​ര: അ​ഞ്ചും മൂ​ന്നും ര​ണ്ടും വ​യ​സ്സു​ള്ള മൂ​ന്നു കു​ട്ടി​ക​ളെ വാ​ട​ക​വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് പു​റ​ത്തു​പോ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ മാ​താ​വ് തി​രി​ച്ചെ​ത്തി​യി​ല്ല. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പൂ​ട്ട് ത​ക​ർ​ത്ത് കു​ഞ്ഞു​ങ്ങ​ളെ കോ​ഴി​ക്കോ​ട് കോ​ട​തി​ക്ക് സ​മീ​പ​മു​ള്ള സ​െൻറ്​ വി​ൻ​സ​ൻ​റ്​ ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

രാ​മ​നാ​ട്ടു​ക​ര നി​സ​രി ജ​ങ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. അ​യ​ൽ​വാ​സി​യാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി കു​ഞ്ഞു​ങ്ങ​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. കു​ഞ്ഞു​ങ്ങ​ളാ​യ​തി​നാ​ൽ ഭ​ക്ഷ​ണ​വും വെ​ളി​ച്ച​വും ഇ​ല്ലാ​തെ ഭ​യ​ന്നു​വി​റ​ച്ചാ​ണ് ക​ര​ഞ്ഞ​ത്. ത​ട്ടു​ക​ട ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​യാ​ൾ ക​ച്ച​വ​ടം ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട​ത്. ഇ​ദ്ദേ​ഹം പു​ല​ർ​ച്ച സ​മീ​പ​വാ​സി​യാ​യ രാ​മ​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​സ്സ​ൻ മാ​നു​വി​നെ വി​വ​ര​മ​റി​യി​ച്ചു. 

ഇ​ദ്ദേ​ഹം ഉ​ട​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ഹാ​രം എ​ത്തി​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യു​ക​യും ഫ​റോ​ക്ക് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഒ​മ്പ​തു മ​ണി​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പൂ​ട്ട് ത​ക​ർ​ത്താ​ണ് കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​ല​യാ​ളി​യാ​യ ഭ​ർ​ത്താ​വി​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി രാ​മ​നാ​ട്ടു​ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഒ​രാ​ഴ്ച മു​മ്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ​താ​ണ്. യു​വ​തി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12ഒാ​ടെ​യാ​ണ് കു​ട്ടി​ക​ളെ വീ​ട്ടി​ന​ക​ത്താ​ക്കി വീ​ട് പൂ​ട്ടി പോ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​വ​രെ യു​വ​തി തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.


 

Loading...
COMMENTS