പീഡനം: മദ്റസ അധ്യാപകൻ പിടിയിൽ
text_fieldsഎരുമപ്പെട്ടി: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ നാട്ടുകാർ പിടികൂടി പൊലീസി ൽ ഏൽപ്പിച്ചു. പന്നിത്തടം ചിറമനേങ്ങാട് സ്വകാര്യ സ്കൂളിലെ അറബി അധ്യാപകനും മദ്റസ അധ്യാപകനുമായ പൊന്നാനി കൊമ്പത്ത േയിൽ അലിമോനെയാണ് (22) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തെന്നും അറസ്റ ്റ് നടപടി പുരോഗമിക്കുകയാണെന്ന് എരുമപ്പെട്ടി പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് ആേറാടെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അറബി അധ്യാപകനായ ഇയാൾ സ്കൂളിലെ ആൺകുട്ടികൾക്ക് മദ്റസ പഠനവും നൽകുന്നുണ്ട്. ദിവസവും വൈകീട്ട് സ്കൂളിലാണ് ക്ലാസ് നടത്തുന്നത്. പഠിപ്പിക്കുന്ന മറ്റൊരു മദ്റസയിലെ വിദ്യാർഥിയെ സ്കൂളിലെത്തിച്ചായിരുന്നു പീഡനം.
കുട്ടി പഠനത്തിൽ പിറകിലാണെന്നും സ്കൂളിലെ വിദ്യാർഥികളോടൊപ്പം പ്രത്യേക ക്ലാസ് നൽകാമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുവന്നത്. മറ്റു വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞ് പോയ സമയം മുതലെടുത്ത് ഇയാൾ കുട്ടിയെ ശരീരികമായി ഉപദ്രവിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും രാത്രി സ്കൂളിലെത്തി പിടികൂടി. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അലിമോനെ സ്കൂളിൽ നിന്ന് പുറത്താക്കിയതായും നിയമ നടപടി സ്വീകരിക്കുമെന്നും സ്കൂൾ മാനേജർ അറിയിച്ചു.
