Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിയെ...

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നു

text_fields
bookmark_border
കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നു
cancel
Listen to this Article

മാനന്തവാടി: മാനന്തവാടി സ്റ്റേഷൻ പരിധിയിൽ നാല് വയസ്സുകാരിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പോലീസ് ദൃശ്യങ്ങൾ ശേഖരിക്കുന്നു. കഴിഞ്ഞ ഏഴിന് വൈകിട്ട് ആറു മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ മാനന്തവാടി, പെരുവക, കരിന്തിരിക്കടവ് , പുലിക്കാട്, കമ്മന , കുണ്ടാല, മാനാഞ്ചിറ, മൊക്കം, അഞ്ചാം മൈൽ , കാരക്കാമല, ചേര്യംകൊല്ലി , മുണ്ടക്കുറ്റി, പാലിയാണ , തരുവണ , പടിഞ്ഞാറത്തറ, ഭാഗങ്ങളിലൂടെ സഞ്ചരിച്ച പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി, ടൂറിസ്റ്റ് ബസുകൾ, ടാക്സി, പ്രൈവറ്റ് കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ ഡാഷ് ക്യാമറയിലോ മേൽ പ്രദേശങ്ങളിലെ കടകളിലെയോ വീടുകളിലേയോ സി.സി ടി.വി കാമറകളിലോ റോസ് ഉടുപ്പ് ധരിച്ച പെൺകുട്ടിയെ മുന്നിലിരുത്തി ബ്ലാക്ക് മെറ്റാലിക് സുസുക്കി ആക്സസ്-125 സ്കൂട്ടറിൽ പച്ച കളർ മേൽ വസ്ത്രവും വെള്ള പാന്റ്സും ധരിച്ച യുവാവ് സഞ്ചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ദൃശ്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.

കമ്മന, പുലിക്കാട് എന്ന സ്ഥലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി തരുവണ, പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഇയാൾ ഹെൽമറ്റ് ധരിച്ചിട്ടില്ല. മുടി പിന്നിലേക്ക് അല്പം നീട്ടി വളർത്തിയിട്ടുണ്ട്. മേൽ പറഞ്ഞ കളറിലുള്ള വസ്ത്രങ്ങളോ വാഹനമോ ഉപയോഗിക്കുന്നതുമായ ആളുകൾ അറിവിൽ ഉണ്ടെങ്കിൽ വിവരങ്ങൾ പൊലീസിനെ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.


ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മാനന്തവാടി - 9497990131

ഇൻസ്പെക്ടർ ഓഫ് പൊലീസ് മാനന്തവാടി- 9497987199

ഇൻസ്പെക്ടർ ഓഫ് പൊലീസ് വെള്ളമുണ്ട- 9497947248

സബ് ഇൻസ്പെക്ടർ, തലപ്പുഴ പി.എസ്- 9497947334

സബ് ഇൻസ്പക്ടർ, മാനന്തവാടി പി.എസ്- 9645376204

മാനന്തവാടി പി.എസ് 04935 240 232

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footagePolicecollectingmananthavady newsChild abduction case
News Summary - Child abduction: Police collecting footage
Next Story