Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ മകൾ വിവാഹിതയായി

text_fields
bookmark_border
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ മകൾ വിവാഹിതയായി
cancel

സംസ്ഥാന ചീഫ് സെക്രട്ടറി തിരുവനന്തപുരം കുറവന്‍കോണം വാഴയില്‍ ഡോ. വി.പി. ജോയിയുടെയും ഷീജ ജോയിയുടെയും മകള്‍ ഡോ. ഷാരോണ്‍ ജോയിയും തിരുവല്ല മുത്തൂര്‍ കുറ്റിക്കല്‍ ഹൗസില്‍ ഡോ. അലക്‌സ് കെ. എബ്രഹാമിന്റെയും ഡോ. മേഴ്‌സി റേച്ചല്‍ മാത്യുവിന്റെയും മകന്‍ ഡോ. രഞ്ജു മാത്യു അലക്‌സും തിരുവല്ല തുകലശേരി സെന്റ് തോമസ് സി.എസ്‌.ഐ പള്ളിയില്‍ വിവാഹിതരായി.

തിരുവല്ല ഇടിഞ്ഞില്ലം വിജയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് ജസ്റ്റിസ് മണികുമാര്‍, നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദു റഹ്മാന്‍, കെ.എന്‍. ബാലഗോപാല്‍, ഡോ. ആര്‍. ബിന്ദു, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ്, പ്രമുഖ വ്യവസായി എം.എ. യൂസഫലി, ജേക്കബ് മാത്യു, പ്രഫ. വി. മധുസൂധനന്‍ നായര്‍, മുതിര്‍ന്ന ഗവ. സെക്രട്ടറിമാര്‍, ഡി.ജി.പി അനില്‍കാന്ത് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഉള്‍പ്പെടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Secretary Dr. V.P. Joy's daughter got married
Next Story