മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ യാത്രകൾ ഒഴിവാക്കണം -ചീഫ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ കേരളത്തിലെത്താൻ ശ്രമിക്കരുതെന്ന് ചീഫ് സെക്രട്ടറി ടോം ജ ോസ്. അതിർത്തികളിലെത്തിയാൽ ഇവർക്ക് കേരളത്തിലേക്ക് കടക്കാൻ സാധിക്കില്ല. ഇപ്പോഴുള്ള സ്ഥലത്ത് തന്നെ തുടര ുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികളെ താമസിപ്പിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയതായി പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു. പാലക്കാട് ജില്ലകളിലെ അതിർത്തി വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ മുഴുവൻ ഈ കേന്ദ്രത്തിലാവും താമസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ഏത് ഭാഗത്തുള്ളയാളാണെങ്കിലും ഇവരെ പാലക്കാട് തന്നെ 14 ദിവസം പാർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മാർച്ച് 31 വരെ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാന അതിർത്തികൾ അടച്ചിരുന്നു. ഇതിന് ശേഷവും അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്താൻ ശ്രമങ്ങളുണ്ടായിരുന്നു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.