മുഖ്യമന്ത്രിയുടെ ശബ്ദരേഖ പറയുന്നു, ലക്ഷ്യം തുടർ ഭരണം
text_fieldsതിരുവനന്തപുരം: നവകേരള സർവേയിൽ രാഷ്ട്രീയമില്ലെന്നും സർക്കാറും സി.പി.എമ്മും വാദിക്കുന്നതിനിടെ തുടർഭരണമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവഹണ സമിതി അംഗങ്ങൾക്ക് 2025 ഒക്ടോബർ 22ന് തലസ്ഥാനത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. ഇതിനകം നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും മുന്നേറാനുണ്ടെന്നും ശബ്ദരേഖയിൽ മുഖ്യമന്ത്രി പറയുന്നു.
‘ആ മുന്നേറ്റത്തിന് ഒരു തുടർഭരണം എന്നത് ഒഴിച്ചുകൂടാത്തതാണ്. ഇതുകൂടി, പോകുന്ന ആളുകളുടെ മനസിലുണ്ടാവണം. വലിയൊരു ദൗത്യമാണ് നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഈ പോകുന്ന (സർവേക്ക്) വളണ്ടിയർമാർ ഈ കാര്യങ്ങളെല്ലാം മനസിലാക്കിയവരാകണമെന്നില്ല. കുറച്ചുപേർ മാത്രമേ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടാവുകയുള്ളു. പ്രകോപിതരാകാതെ ശാന്തമായി കാര്യങ്ങൾ പറഞ്ഞുവിവരിക്കണ’മെന്നും ശബ്ദരേഖയിൽ മുഖ്യമന്ത്രി പറയുന്നു. രാഷ്ട്രീയ ദുഷ്ടലാക്കോടെ ജനങ്ങളുടെ നികുതി പണം ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായിരുന്നു നവകേരള സർവേയെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ ശബ്ദരേഖയെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദരേഖയിലെ മറ്റ് പ്രസക്ത ഭാഗങ്ങൾ
- എന്തുകൊണ്ടാണ് തുടർഭരണം വേണം എന്ന് പറയുന്നത്. നമ്മുടെ നാടിന്റെ നേട്ടങ്ങൾ സംരക്ഷിക്കണം. കൂടുതൽ നല്ല രീതിയിലേക്ക് നാടിനെ ഉയർത്തണം. അതിന് തുടർഭരണം ആവശ്യമാണ്. അല്ലെങ്കിൽ നാട് പുറകോട്ട് പോവുകയാണ് ചെയ്യുക. മുൻകാലങ്ങളിലെ അനുഭവം അതാണ്. 2021ലെ തുടർ ഭരണത്തിന്റെ ഭാഗമായി നല്ലനിലക്ക് നമുക്ക് മുന്നോട്ട് പോകാനായിട്ടുണ്ട്. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. 2031 ആകുമ്പോഴേക്കും കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഒരു പ്രത്യേക നിലയിലേക്ക് സംസ്ഥാനം എത്തുകയാണ്.
- അവർക്കു (ജനങ്ങൾക്ക്) വികസനവുമായി ബന്ധപ്പെട്ട അഭിപ്രായമുണ്ടാകും. ആ അഭിപ്രായങ്ങൾ കേൾക്കാനാണ് നമ്മൾ പോകുന്നത്. അതാണ് നമ്മുടെ ദൗത്യം. അത് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആ ദൗത്യം നിർവഹിക്കാൻ വേണ്ടി ചെല്ലുമ്പോൾ നിലവിലുള്ളതിനെപ്പറ്റി ഒരുപാട് സംശയങ്ങളും അഭിപ്രായങ്ങളും അവർ പ്രകടിപ്പിച്ചെന്ന് വരും. അതുകേട്ട് വിശദീകരണം കൊടുക്കാതെ വരാൻ പാടില്ല. എല്ലാ കാര്യങ്ങൾക്കും വിശദമായി വിശദീകരണം കൊടുക്കാൻ കഴിയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

