പരാജയം ഭരണവിരുദ്ധ വികാരമാണോ എന്ന് മാധ്യമപ്രവർത്തകർ; ഇപ്പോഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചുട്ട മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരമാണോയെന്ന ചോദ്യത്തിന് അതിപ്പോഴാണോ അറിയുന്നതെന്നായിരുന്നു പിണറായിയുടെ മറുപടി.
ഡൽഹിയിൽ സി.പി.എം പൊളിറ്റ് ബ്യുറോയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് നേരത്തെയും പിണറായി രൂക്ഷമായി പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള ഡോ. ഗീവർഗീസ് മാർ കുറിലോസിന്‍റെ പ്രതികരണത്തിന് കടന്നാക്രമിക്കുന്ന മറുപടിയാണ് പിണറായി കഴിഞ്ഞ ദിവസം നൽകിയത്. 'എപ്പോഴും പ്രളയവും മഹാമാരികളും രക്ഷിക്കാനെത്തില്ലെന്ന' ഗീവർഗീസ് മാർ കുറിലോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പുരോഹിതന്മാരിലും ചില 'വിവരദോഷികൾ' ഉണ്ടാകാമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

