Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: അപേക്ഷകളുടെയും സഹായത്തിന്‍റെയും കണക്ക്​ വെളിപ്പെടുത്താതെ സർക്കാർ

text_fields
bookmark_border
chief ministers relief fund
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്​ സഹായത്തിനപേക്ഷിച്ചവരുടെ എണ്ണവും നല്‍കിയ തുകയും വെളിപ്പെടുത്താതെ സർക്കാർ വൃത്തങ്ങൾ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി സമാഹരിച്ച തുക പൂർണമായി ചെലവഴിച്ചില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്​ അനർഹർക്കുൾപ്പെടെ പണം ലഭിച്ചെന്നും ഏജന്‍റുമാർ പണം തട്ടിയെന്നുമുള്ള വിവരങ്ങളാണ്​ വിജിലൻസിന്‍റെ ‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്​’ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്​. ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണ്​.

ദുരിതാശ്വാസവിതരണത്തിന്‍റെ കൃത്യമായ കണക്കുകൾ ആവശ്യപ്പെട്ടു​ള്ള വിവരാവകാശ അപേക്ഷക്കും മറുപടി ലഭിച്ചിട്ടില്ല. 2016 മുതല്‍ 2021 വരെ എത്ര പേർ അപേക്ഷ നല്‍കി, എത്ര തുക വിതരണം ചെയ്തു തുടങ്ങിയവയാണ്​വിവരാവകാശ ചോദ്യങ്ങളായി ഉന്നയിച്ചത്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ റവന്യൂ വകുപ്പിന്​ കൈമാറി.

വിവരങ്ങള്‍ ക്രോഡീകരിച്ചുവരുന്നെന്നായിരുന്നു മറുപടി. ഇതിനെതിരെ വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല​. വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകര്‍.

അതിനിടെയാണ്​ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപയുണ്ടെന്ന വിവരവും പുറത്തുവരുന്നു​. പൊതുജനങ്ങളിൽനിന്ന്​ സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച പണമാണ് ചെലവിടാതിരിക്കുന്നത്. 2018, 2019 പ്രളയം, കോവിഡ്​ എന്നിവയുമായി ബന്ധപ്പെട്ട്​ ദുരിതാശ്വാസനിധിയിലേക്ക് കോടികളാണെത്തിയത്​.

സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽനിന്ന്​ -2,865 കോടി, സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി -1,229.89 കോടി, ഉത്സവബത്ത -117.69 കോടി, മദ്യവിൽപനയിലെ അധികനികുതി വഴി -308.68 കോടി, സംസ്ഥാന ദുരന്തനിവാരണ വിഹിതം -107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണെന്നാണ്​ ഔദ്യോഗിക കണക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governmentchief ministerChief Minister's Relief Funddisclosing
News Summary - Chief Ministers Relief Fund-Government not disclosing about the fund
Next Story