Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാകില്ല -സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാകില്ല -സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം
cancel

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ശിപാർശ തള്ളാനാകില്ലെന്ന്​ ഗവർണർക്ക്​ നിയമോപദേശം. സത്യപ്രതിജ്ഞ ഒരുക്കേണ്ടത്​ ഗവർണറുടെ ഉത്തരവാദിത്വമാ​ണെന്നും ഉപദേശത്തിലുണ്ട്​. ഇതോടെ ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയതിന്‍റെ പേരിൽ രാജിവെച്ച സജി ചെറിയാന്​ മന്ത്രിസഭയിൽ തിരിച്ചെത്താൻ വഴി കൂടുതൽ തെളിഞ്ഞു. തിങ്കളാഴ്ച ഗവർണർ തലസ്ഥാനത്ത്​ എത്തും. ബുധനാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ്​ സൂചനകൾ.

മുഖ്യമന്ത്രി പേര്​ നിർദേശിച്ചാൽ ഗവർണർക്ക്​ തള്ളാനാകില്ലെന്നാണ്​ ഹൈകോടതിയിലെ ഗവർണറുടെ അഭിഭാഷകൻ രാജ്​ഭവന്​ നൽകിയ നിയമോപദേശം. ആവശ്യമെന്ന്​ തോന്നിയാൽ ഗവർണർക്ക്​ മുഖ്യമന്ത്രിയോട്​ കൂടുതൽ വിശദീകരണം ചോദിക്കാം. സജി ചെറിയാനെതിരെ തിരുവല്ല സബ്​കോടതിയിലെ കേസിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ്​ എന്തുവേണമെന്ന്​ ഹൈകോടതി അഭിഭാഷകനോട്​​ ഗവർണർ നിയമോപദേശം തേടിയത്​. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ശിപാർശ പ്രകാരം സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചക്കു ശേഷം നടത്തണമെന്ന്​ ഗവർണറോട്​ മുഖ്യമന്ത്രി ശിപാർശ ചെയ്തിരുന്നു. സത്യപ്രതിജ്ഞ ദിനം കരിദിനം ആചരിക്കുമെന്ന്​ പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്​.

വിവാദ പ്രസംഗത്തെ തുടർന്ന്​ ജൂലൈ ആറിനാണ്​​ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്​. മൂന്നിനാണ്​ അദ്ദേഹം മല്ലപ്പള്ളിയിൽ വിവാദ പ്രസംഗം നടത്തിയത്​. ഭരണഘടനയെ വിമർശിക്കുക മാത്രമാണ്​ ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നെന്നും കാണിച്ച്​ പൊലീസ്​ തിരുവല്ല കോടതിയിൽ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. കോടതി വിധിക്ക്​ കാത്തുനിൽക്കാതെയാണ്​ സി.പി.എം നീക്കം.

ധാർമികമായും നിയമപരമായും സജി ചെറിയാന്​ മുന്നിൽ തടസ്സമില്ലെന്നതിനാൽ മടങ്ങിവരവ്​ നീട്ടിക്കൊണ്ടു പോകേ​ണ്ടെന്ന നിലപാട്​ പാർട്ടി സ്വീകരിക്കുകയായിരുന്നു. രാജിയുടെ ഘട്ടത്തിൽതന്നെ സജി ചെറിയാന്‍റെ മടങ്ങിവരവ്​ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം വഹിച്ചിരുന്ന വകുപ്പുകൾ മൂന്നു​ മന്ത്രിമാർക്കായി വീതിച്ചുനൽകുകയാണ്​ ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saji cheriyan
News Summary - Chief Minister's recommendation on saji cheriyan's oath cannot be rejected
Next Story