Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2022 3:07 PM GMT Updated On
date_range 2022-07-03T23:04:37+05:30വിമാനയാത്രാനിരക്ക് വർധനയിൽ ഇടപെടാൻ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
text_fieldsListen to this Article
തിരുവനന്തപുരം: വിമാനയാത്രാനിരക്ക് വർധന പ്രവാസികൾക്കും ടൂറിസം മേഖലക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഭ്യന്തര സർവിസുകൾക്കും അന്താരാഷ്ട്ര സർവിസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിന് മുമ്പുള്ളതിെനക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ഇൗടാക്കുന്നത്. ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും.
കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽനിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക്വർധന വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടൽ കാരണം പ്രതിസന്ധിയിലായ കേരളത്തിന്‍റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകൾ മുൻനിർത്തി വിമാനയാത്രാനിരക്ക് വർധന വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story