മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ വാടക നാല് കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടർ യാത്രക്ക് കോടികൾ അനുവദിച്ച് ധനവകുപ്പ്. ഹെലികോപ്ടർ വാടകയിനത്തിൽ നാല് കോടി രൂപയാണ് അനുവദിച്ചത്. ഉപയോഗത്തിന് ശേഷം തുക നൽകുന്ന രീതിക്ക് പകരം മൂന്ന് മാസത്തെ വാടകകൂടി മുൻകൂറായി നൽകിയിട്ടുണ്ട്. 2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള വാടകയാണ് അനുവദിച്ചത്.
ക്ഷേമപദ്ധതികളടക്കം സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് തടസ്സവുമില്ലാതെ പണം അനുവദിക്കുന്നത്. 2020ൽ ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ ശിപാർശപ്രകാരമാണ് ഹെലികോപ്ടർ വാടകക്കെടുത്തത്. വിമർശനമുയർന്നതിനെത്തുടർന്ന് കരാർ പുതുക്കിയിരുന്നില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം 2023ൽ വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമാസം 80 ലക്ഷമാണ് വാടക. മാസം 25 മണിക്കൂറാണ് പറക്കാവുന്ന സമയം. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

