Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; സുരക്ഷ ഉദ്യോഗസ്ഥർ പോലും അനുഗമിച്ചിട്ടില്ല

text_fields
bookmark_border
pinarayi
cancel

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽനിന്ന് തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ അദ്ദേഹത്തെ അനുഗമിച്ചിട്ടുമില്ല. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്‍റെയും കെ.ബി. ഗണേഷ് കുമാറിന്‍റെയും യാത്രകളും സ്വന്തം ചെലവിലായിരു​​​​ന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞയാഴ്ചകളിൽ മുഖ്യമന്ത്രിയും കുടുംബവും ദുബൈ, ഇന്തോനേഷ്യ, സിംഗപ്പൂർ യാത്ര നടത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ യാത്ര ഔദ്യോഗികമായിരുന്നില്ലെന്ന്​ പൊതുഭരണ വകുപ്പ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerforeign travelkerala govt
News Summary - Chief Minister's foreign travel is at his own expense
Next Story