Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയുടെ മുഖാമുഖം: സമാപന സംവാദം നാളെ എറണാകുളത്ത്

text_fields
bookmark_border
റസിഡൻറ്സ് അസോസിയേഷൻ സംവാദം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ
മുഖ്യമന്ത്രിയുടെ മുഖാമുഖം: സമാപന സംവാദം നാളെ എറണാകുളത്ത്
cancel

കൊച്ചി: നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഞായറാഴ്ച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

മുഖാമുഖത്തിൽ 50 റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. ബാക്കിയുള്ളവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി നൽകാം. ജി.എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയിൽ രണ്ടായിരത്തിലധികം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും. മുഖാമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ രാവിലെ എട്ടു മുതൽ ആരംഭിക്കും.

നവകേരളത്തിന്റെ തുടർച്ചയായി നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18ന് കോഴിക്കോടാണ് ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister's face-to-face: Concluding debate tomorrow in Ernakulam
Next Story