ദുരിതാശ്വാസനിധി ധനസഹായം; വരുമാനപരിധി രണ്ടുലക്ഷമാക്കി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്ന് ധനസഹായം അനുവദിക ്കുന്നതിനുള്ള വാര്ഷിക വരുമാനപരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടുലക്ഷം രൂപയായി ഉയര ്ത്തി. അര്ഹരായ പലര്ക്കും സഹായം ലഭിക്കുന്നില്ലെന്ന പരാതികളെത്തുടര്ന്നാണ് വരുമാനപരിധി നിലവിലുള്ള ഒരുലക്ഷത്തിൽനിന്ന് ഉയര്ത്താന് മന്ത്രിസഭ തീരുമാനിച്ചത്.
ചികിത്സസഹായം, അപകടം, അപകടമരണം, പ്രകൃതിദുരന്തം മൂലമുള്ള നഷ്ടം, തീപിടിത്തം മുതലായവക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്നിന്ന് പണം അനുവദിക്കുന്നത്. 2012ലാണ് ഒരുലക്ഷം രൂപയെന്ന പരിധി നിശ്ചയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
