Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യ​മ​ന്ത്രി ചർച്ച:...

മു​ഖ്യ​മ​ന്ത്രി ചർച്ച: പ്രതികരണവുമായി നേതാക്കൾ

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി ചർച്ച: പ്രതികരണവുമായി നേതാക്കൾ
cancel

വിലക്ക് വേണ്ടത് മാധ്യമങ്ങൾക്ക് -സണ്ണി ജോസഫ്



ക​ണ്ണൂ​ര്‍: കോ​ണ്‍ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ത​ര്‍ക്ക​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ക്കാ​ണ് വി​ല​ക്ക് വ​രേ​ണ്ട​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്​ സ​ണ്ണി ജോ​സ​ഫ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ഹൈ​ക്ക​മാ​ന്‍ഡ് തീ​രു​മാ​നി​ക്കും. ആ ​തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ​ത്ര​പ​ര​സ്യം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ലോ​ഡ് ഷെ​ഡി​ങ് സം​ബ​ന്ധി​ച്ച് സ​ര്‍ക്കാ​ര്‍ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം. പ​വ​ർ​ക​ട്ട് എ​ന്ന​ത് യാ​ഥാ​ര്‍ഥ്യ​മാ​ണ്. ഇ​ട​തു​സ​ര്‍ക്കാ​റി​ന്റെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ അ​വ​കാ​ശ വാ​ദ​ങ്ങ​ള്‍ എ​ല്ലാം പൊ​ളി​ഞ്ഞു. പ​വ​ർ​ക​ട്ട് എ​ന്ന പേ​രാ​ണോ സ​ര്‍ക്കാ​റി​ന് പ്ര​ശ്ന​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.


മേയ്​ നാലുവരെ കാക്കൂ -കൊടിക്കുന്നിൽ



കോ​ട്ട​യം: യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​രാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ന്ന​റി​യാ​ൻ മേ​യ്​ നാ​ല്​ വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം​പി. ​കോ​ട്ട​യം പ്ര​സ്​ ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച്​ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളാ​ണ്​ ഉ​യ​രു​ന്ന​ത്. ആ​ര്​ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന്​ പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. മേ​യ്​ നാ​ല്​ വ​രെ കാ​ത്തി​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഒ​രു​പോ​ലെ ക്ഷ​മ കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട്​ എ​സ്.​സി സം​വ​ര​ണ സീ​റ്റി​ൽ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫ്​ ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ പ​ത്തി​ലേ​റെ സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ജ​യി​ക്കു​മെ​ന്നും അ​ത് പി​ണ​റാ​യി​യു​ടെ 10 വ​ർ​ഷ​ത്തെ ഭ​ര​ണം കേ​ര​ള​ത്തി​ലെ ദ​ലി​തു​ക​ൾ​ക്ക്​ സ​മ്മാ​നി​ച്ച ദു​രി​ത​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രി​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

‘കുട്ടി ആണോ പെണ്ണോ എന്ന്​ അടുത്തയാഴ്​ചയറിയാം’


തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ പ​രി​ധി​വി​ട്ട മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളും പി.​ആ​ർ വ​ർ​ക്കു​ക​ളി​ലും പ​രി​ഹാ​സ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ. തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​ത്ത​വ​ണ വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ ചി​ല​ർ വെ​ടി​ക്കെ​ട്ട് ആ​യി​ക്കോ​​ട്ടെ എ​ന്ന് വി​ചാ​രി​ക്കു​ന്ന​താ​കാ​മെ​ന്ന്​ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഒ​ഴി​വു​കാ​ല​ത്ത്​ ​ജ​ന​ങ്ങ​ൾ മൂ​ഡ് ഔ​ട്ട് ആ​കാ​ൻ പാ​ടി​ല്ല​ല്ലോ എ​ന്നാ​വും ഇ​വ​ർ ക​രു​തി​യി​ട്ടു​ണ്ടാ​വു​ക. താ​ൻ ഇ​തി​ലൊ​ന്നും പ​ങ്കാ​ളി​യ​ല്ല. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ൽ ഒ​രാ​ഴ്ച കൂ​ടി കാ​ത്തി​രി​ക്ക​ണം. അ​ടു​ത്ത ആ​ഴ്ച ഈ ​നേ​ര​മാ​കു​മ്പോ​ൾ കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന്​ അ​റി​യാ​മ​ല്ലോ​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി​യാ​യി മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ബാ​ധ ഒ​ഴി​യു​മ്പോ​ൾ തെ​ങ്ങി​ന്റെ മ​ണ്ട​യും കൊ​ണ്ടു​പോ​കു​മെ​ന്ന്​ പ​റ​യും പോ​​ലെ​യാ​ണ്​ 10 വ​ർ​ഷം ക​ഴി​ഞ്ഞ്​ പ​ടി​യി​റ​ങ്ങു​മ്പോ​ൾ വൈ​ദ്യു​തി​യും കൊ​ണ്ടു​പോ​കു​ന്ന​ത്. കു​റെ നാ​ളാ​യി വൈ​ദ്യു​തി കി​ട്ടാ​ക്ക​നി​യാ​യി മാ​റി​യി​രി​ക്കു​ന്നു.ക​ണ്ണൂ​രി​ൽ ത​ന്നെ ആ​യു​ധം കൊ​ണ്ട്​ ആ​ക്ര​മി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യി എ​ന്നു​പ​റ​ഞ്ഞ ആ​രോ​ഗ്യ​മ​ന്ത്രി ഇ​പ്പോ​ൾ സ​ത്യം പ​റ​യു​ക​യാ​ണ്. മ​ന്ത്രി​യാ​യ​ത്​ കൊ​ണ്ട്​ ഇ​തു​വ​രെ പ്രൊ​ട്ട​ക്ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ അ​തി​ല്ലെ​ന്ന്​ മ​ന​സി​ലാ​യ​പ്പോ​ഴാ​ണ്​ സ​ത്യം പ​റ​യാ​ൻ തു​ട​ങ്ങി​യ​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muralikodikunil sureshSunnyJosephKerala Assembly Election 2026
News Summary - Chief Minister's debate: Leaders respond
Next Story