Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയെ...

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്: കുറ്റപത്രം വൈകുന്നത്​ എന്തെന്ന്​ കോടതി

text_fields
bookmark_border
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസ്:  കുറ്റപത്രം വൈകുന്നത്​ എന്തെന്ന്​ കോടതി
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചെന്ന കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന്​ കോടതി. ബുധനാഴ്ച​ വിശദ റിപ്പോർട്ട്​ ഹാജരാക്കാനും കോടതി നിർദേ​ശിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ചതുപോലുള്ള കേസിൽ എന്തുകൊണ്ടാണ്​ കുറ്റപത്രം ഇത്രയും വൈകുന്നതെന്ന ചോദ്യമാണ്​ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഉന്നയിച്ചത്​​.

വ്യോമയാന നിയമവുമായി ബന്​ധപ്പെട്ട വകുപ്പ്​ ചുമത്തി കേന്ദ്രസർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാത്തതിനാലാണ്​ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന മറുപടി പ്രോസിക്യൂഷൻ നൽകിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ബുധനാഴ്ച തന്നെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നസീറ അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകിയത്​.

കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് പാസ്പോർട്ട് പുതുക്കുന്നതിന് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ്​ കോടതിയുടെ നടപടി. ഈ ഹരജിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനാൽ ഹരജി പരിഗണിക്കുന്നത് രണ്ട് തവണ മാറ്റിയതാണ് കോടതിയെ കർശന നടപടിക്ക് പ്രേരിപ്പിച്ചത്​. യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരായിരുന്ന ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ.എസ്​. ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ.

2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരി​ങ്കൊടി കാട്ടുകയായിരുന്നു. തുടർന്ന്​ വിമാനത്തിൽ കൈയാങ്കളിയുമുണ്ടായി. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മുൻമന്ത്രി ഇ.പി. ജയരാജന്‍റെ പരാതിയിൽ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായിരുന്ന കെഎസ്. ശബരീനാഥനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇ.പി. ജയരാജൻ ആക്രമിച്ചതായി യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും പരാതി ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoEP JayarajanPinarayi VijayanCongress
News Summary - Chief Minister's attack on plane case: Court asks why chargesheet is delayed
Next Story