Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച: അ​ന്ത്യ​ശാ​സ​ന​വും ഏശിയില്ല; ഹൈ​ക​മാ​ൻ​ഡി​ന്​ അ​തൃ​പ്തി

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച: അ​ന്ത്യ​ശാ​സ​ന​വും ഏശിയില്ല; ഹൈ​ക​മാ​ൻ​ഡി​ന്​ അ​തൃ​പ്തി
cancel

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ലി​ന്​ മു​മ്പു​ള്ള മു​ഖ്യ​മ​​ന്ത്രി ച​ർ​ച്ച വി​ല​ക്കി​യു​ള്ള കെ.​പി.​സി.​സി അ​ന്ത്യ​ശാ​സ​ത്തി​ന്​ ശേ​ഷ​വും നീ​ക്ക​ങ്ങ​ൾ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​ന​ക്കു​ന്ന​തി​ൽ ഹൈ​ക​മാ​ൻ​ഡി​ന്​ ക​ടു​ത്ത അ​തൃ​പ്തി. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്കാ​യി ഇം​ഗ്ലീ​ഷ്​ ദി​ന​പ്പ​ത്ര​ത്തി​ലെ പ​ര​സ്യം വ​ന്ന​തും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി. സ​തീ​ശ​നെ​യും മു​ൻ​നി​ർ​ത്തി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​ലും ഫ്ല​ക്സ്​ ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​​പ്പെ​ടു​ന്ന​തി​ലു​മ​ട​ക്കം വി​ശ​ദീ​ക​ര​ണ​മാ​രാ​ഞ്ഞ്​ ​കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ്​ മു​ൻ​ഷി കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തെ ബ​ന്ധ​പ്പെ​ട്ടെ​ന്നാ​ണ്​ വി​വ​രം.

കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും ‘ഭാ​വി മു​ഖ്യ​മ​ന്ത്രി’ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ത്ത​ത്​ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യാ​ണ് ഹൈ​ക​മാ​ൻ​ഡ്​ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പാ​ർ​ട്ടി​യെ​ക്കു​റി​ച്ച് അ​വ​മ​തി​പ്പു​ണ്ടാ​ക്കും. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കാ​ൾ അ​ധി​കാ​രം പ​ങ്കി​ടു​ന്ന​തി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്​ ജ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ള ആ​ത്​​മ​വി​​ശ്വാ​സം ത​കി​ടം മ​റി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​മു​ണ്ട്.

കെ. ​സു​ധാ​ക​ര​നി​ൽ നി​ന്ന​ട​ക്കം പ​ര​സ്യ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടാ​യി​ട്ടും ത​ട​യാ​ൻ നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​ഞ്ഞി​​ല്ല. പ​ല​പ്പോ​ഴും ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​മ​രു​ന്നി​ടു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ണ്ടാ​കു​ക​യും ചെ​യ്​​തു.

അ​ന​വ​സ​ര​ത്തി​ലാ​ണ്​ ച​ർ​ച്ച​ക​ളെ​ന്ന്​ പൂ​ർ​ണ​ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ആ​ദ്യ​ഘ​ട്ട​ത്തി​ൽ നേ​തൃ​ത്വം നി​ശ​ബ്​​ദ​മാ​കു​ക​യോ ക​ക്ഷി ചേ​രു​ക​യോ ചെ​യ്ത​താ​ണ്​ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​ക്കി​യ​തെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongessCongress High Commandchiefminister
News Summary - Chief Ministerial debate: No final decision; High Command dissatisfied
Next Story