Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​​ഖ്യ​​മ​​ന്ത്രി...

മു​​ഖ്യ​​മ​​ന്ത്രി ച​​ർ​​ച്ച: ചെ​​ന്നി​​ത്ത​​ല​​ക്കാ​​യി പ​​ത്ര​​ത്തി​​ൽ മു​​ഴു​​പേ​​ജ്​ ഫീ​​ച്ച​​ർ

text_fields
bookmark_border
മു​​ഖ്യ​​മ​​ന്ത്രി ച​​ർ​​ച്ച: ചെ​​ന്നി​​ത്ത​​ല​​ക്കാ​​യി പ​​ത്ര​​ത്തി​​ൽ മു​​ഴു​​പേ​​ജ്​ ഫീ​​ച്ച​​ർ
cancel


തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ൺ​​ഗ്ര​​സി​​നു​​ള്ളി​​ലെ ക​​സേ​​ര​​ച്ച​​ർ​​ച്ച​​ക​​ൾ​​ക്ക്​ കെ.​​പി.​​സി.​​സി പൂ​​ട്ടി​​ട്ട​​തി​​ന്​ പി​​ന്നാ​​ലെ ചെ​​ന്നി​​ത്ത​​ല​​യു​​ടെ രാ​​ഷ്ട്രീ​​യ യാ​​ത്ര​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച്​ ഇം​​ഗ്ലീ​​ഷ്​ ദി​​ന​​പ്പ​​ത്ര​​ത്തി​​ൽ പ​​ര​​സ്യ​​സ്വ​​ഭാ​​വ​​ത്തി​​ൽ ഫോ​​ക്ക​​സ്​ ഫീ​​ച്ച​​ർ. ‘ലോ​​ങ്​ മാ​​ർ​​ച്ച്​ ഓ​​ഫ്​ എ ​​കോ​​ൺ​​ഗ്ര​​സ്​ മാ​​ൻ’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ഇം​​ഗ്ലീ​​ഷ്​ ​ ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ ഞാ​​യ​​റാ​​ഴ്ച സ​​പ്ലി​​മെ​​ന്‍റി​​ലാ​​ണ്​ ഫീ​​ച്ച​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.

ഫീ​​ച്ച​​റി​​ലെ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും തി​​രു​​വ​​ന​​ന്ത​​പു​​രം ഡി.​​സി.​​സി ജ​​ന​​റ​​ൽ സെ​​​ക്ര​​ട്ട​​റി എ. ​​പ്ര​​ജി​​ൻ​​ബാ​​ബു​​വി​​ന്റേ​​ത് മാ​​ത്ര​​മാ​​ണെ​​ന്നും പ​​ത്ര​​ത്തി​​ന്​ അ​​തു​​മാ​​യി ബ​​ന്ധ​​മി​​ല്ലെ​​ന്ന്​ കൂ​​ടി പ​​ത്രം വ്യ​​ക്​​​ത​​മാ​​ക്കി​​യോ​​ടെ പ​​ണം ന​​ൽ​​കി​​യു​​ള്ള പ​​ര​​സ്യ​​മാ​​ണെ​​ന്ന​് ഉ​റ​പ്പാ​യി. നാ​​ല്​ പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി സം​​സ്ഥാ​​ന രാ​​ഷ്ട്രീ​​യ​​ത്തി​​ലും ദേ​​ശീ​​യ രാ​​ഷ്ട്രീ​​യ​​ത്തി​​ലും വ്യ​​ക്​​​തി​​മു​​ദ്ര പ​​തി​​പി​​ച്ച നേ​​താ​​വാ​​ണ്​ ര​​മേ​​ശ്​ ചെ​​ന്നി​​ത്ത​​ല എ​​ന്ന​​ത​​ട​​ക്കം പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളും വ്യ​​ക്​​​തി ജീ​​വി​​ത​​ത്തി​​ലെ​​യും രാ​​ഷ്​​​​ട്രീ​​യ ജീ​​വി​​ത​​ത്തി​​​ലെ​​യും മൂ​​ഹൂ​​ർ​​ത്ത​​ങ്ങ​​ളു​​മ​​ട​​ക്കം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യാ​​ണ്​ ഫീ​​ച്ച​​ർ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ദി​​രാ​​ഗാ​​ന്ധി, രാ​​ജീ​​വ്​ ഗാ​​ന്ധി, രാ​​ഹു​​ൽ ഗാ​​ന്ധി, പ്രി​​യ​​ങ്ക ഗാ​​ന്ധി എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മു​​ള്ള ചി​​ത്ര​​ങ്ങ​​ളും പ​​ഴ​​യ​​കാ​​ല സ​​മ​​ര​​ചി​​ത്ര​​ങ്ങ​​ളു​​മ​​ട​​ക്കം ഉ​​ൾ​​പ്പെ​​ടു​​ത്തി. താ​​ഴേ​​ത്ത​​ട്ടി​​ൽ നി​​ന്ന്​ അ​​ധി​​കാ​​ര​​ത്തി​​ന്‍റെ ഇ​​ട​​നാ​​ഴി​​ക​​ളി​​ലേ​​ക്ക്, സം​​ഘ​​ട​​ന മ​​നു​​ഷ്യ​​ൻ, ജ​​ന​​കീ​​യ നേ​​താ​​വ്, ​പ്ര​​തി​​പ​​ക്ഷ​​ത്തെ മൂ​​ർ​​ച്ച​​യേ​​റി​​യ ശ​​ബ്​​​ദം.. എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​​ ഫോ​​ക്ക​​സ്​ ഫീ​​ച്ച​​റി​​ലെ ത​​ല​​ക്കെ​​ട്ടു​​ക​​ൾ. വോ​​ട്ടെ​​ണ്ണാ​​ൻ ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ശേ​​ഷി​​ക്ക​യു​ള്ള പ​​ര​​സ്യ​​ത്തി​​ന്​ പി​​ന്നി​​ൽ പ​​ല സം​​ശ​​യ​​ങ്ങ​​ളും ഉ​​യ​​രു​​ന്നു​​ണ്ട്. അ​​തേ​​സ​​മ​​യം ഇ​​ത്​ പ​​ണം ന​​ൽ​​കി​​യു​​ള്ള പ​​ര​​സ്യ​​മ​​ല്ലെ​​ന്നും ഫീ​​ച്ച​​റി​​ലെ ഉ​​ള്ള​​ട​​ക്കം ന​​ൽ​​കി​​യ​​ത്​ താ​​നാ​​ണെ​​ന്നും അ​​താ​​ണ്​ പ​​ത്രം ഡി​​സ്​​​ക്ലൈ​​മ​​റി​​ൽ പ​​റ​​ഞ്ഞ​​തെ​​ന്നു​ം എ. ​​പ്ര​​ജി​​ൻ​​ബാ​​ബു മാ​​ധ്യ​​മ​​ത്തോ​​ട്​ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalachief ministerUDFKerala Assembly Election 2026
News Summary - Chief Ministerial Debate: Full-page feature in the newspaper for the top post
Next Story