Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകമാൻഡ്​ വാ...

ഹൈകമാൻഡ്​ വാ മൂടിയിട്ടും നിലയ്ക്കാതെ ‘കസേരച്ചർച്ച’

text_fields
bookmark_border
ഹൈകമാൻഡ്​ വാ മൂടിയിട്ടും നിലയ്ക്കാതെ ‘കസേരച്ചർച്ച’
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്​ വാ ​മൂ​ടു​മ്പോ​ഴും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള നീ​ക്ക​ങ്ങ​ളും പ​രാ​മ​ർ​ശ​ങ്ങ​ളും തു​ട​രു​ന്നു. ച​ർ​ച്ച​ക​ളി​ൽ വി.​ഡി സ​തീ​ശ​ന്‍റെ പേ​രു​യ​ർ​ന്ന​തി​ന്​ പി​ന്നാ​ലെ മ​റു​വി​ഭാ​ഗ​ങ്ങ​ൾ ബ​ദ​ൽ​നീ​ക്കം തു​ട​ങ്ങി​യ​തി​ന്‍റെ മു​റു​മു​റു​പ്പു​ക​ളാ​ണ്​ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​യ​രു​ന്ന​ത്.

അ​തേ​സ​മ​യം, എ​റ​ണാ​കു​ള​ത്തു​നി​ന്നാ​കും മു​ഖ്യ​മ​ന്ത്രി​യെ​ന്ന പ​രാ​മ​ർ​ശം എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഷി​യാ​സ്​ തി​രു​ത്തി​യി​രു​ന്നു. എ​ക്കാ​ല​ത്തും കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച പ്രാ​യോ​ഗി​ക പ്ര​ക്രി​യ ഉ​ണ്ടെ​ന്നും അ​തി​ലൂ​ടെ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ഷി​യാ​സി​ന്റെ ഞാ​യ​റാ​ഴ്ച​യി​ലെ പ്ര​തി​ക​ര​ണം. ഈ ​തി​രു​ത്തോ​ടെ ക​സേ​ര​ച്ച​ർ​ച്ച​ക്ക്​ താ​ത്​​കാ​ലി​ക വി​രാ​മം പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​വി​ടെ​യും നി​ന്നി​ല്ല. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ​ജോ​സ​ഫി​​ന്‍റെ പ​രാ​മ​ർ​​ശ​ങ്ങ​ളാ​ണ്​ ​ പു​തി​യ ച​ർ​ച്ച​ക്ക്​ ​ വ​ഴി​മ​രു​ന്നി​ട്ട​ത്. കെ.​സി​ വേ​ണു​ഗോ​പാ​ലി​​ന്‍റെ പേ​ര്​ മു​ഖ്യ​മ​​ന്ത്രി സ്ഥാ​ന​ത്തേ​ക്ക്​ ഉ​യ​ർ​ന്നു​ കേ​ൾ​ക്കു​ന്ന​തി​നെ കു​റി​ച്ചു​ള്ള ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലെ ചോ​ദ്യ​ത്തി​ന്​ സാ​ധ്യ​ത ത​ള്ളാ​തെ​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​​ന്‍റെ പ്ര​തി​ക​ര​ണം.

‘‘സ്വാ​ഭാ​വി​ക​മാ​യും പേ​രു​ക​ൾ പ​ല​തും വ​രാം. എ.​ഐ.​സി.​സി​ക്ക് അ​തി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്. അ​ത​നു​സ​രി​ച്ച് പ​ല പേ​രു​ക​ളും വ​രും. എം.​എ​ൽ.​എ​മാ​രു​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ച്​ ഹൈ​ക​മാ​ൻ​ഡി​​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ലാ​ണ് വ​രു​ക​യോ വ​രാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത്’’ എ​ന്നാ​യി​രു​ന്നു സ​ണ്ണി ​ജോ​സ​ഫി​​ന്‍റെ പ്ര​തി​ക​ര​ണം. നി​ല​വി​ലെ എം.​എ​ൽ.​എ​മാ​രി​ൽ നി​ന്നാ​യി​രി​ക്കു​മ​ല്ലോ മു​ഖ്യ​മ​ന്ത്രി എ​ന്ന മ​റ്റൊ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ലെ ചോ​ദ്യ​ത്തി​ന് ‘അ​തൊ​ന്നും ഞാ​ൻ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് അ​ല്ല​ല്ലോ’ എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഹൈ​ക​മാ​ൻ​ഡ്​ തീ​രു​മാ​നി​ച്ചാ​ൽ കെ.​സി വേ​ണു​ഗോ​പാ​ൽ വ​ന്നാ​ലും അ​സ്വാ​ഭാ​വി​ക​ത​യി​​ല്ലെ​ന്നാ​ണ്​ സ​ണ്ണി ജോ​സ​ഫ്​ പ​റ​യാ​തെ പ​റ​യു​ന്ന​ത്​.

കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ പേ​ര്​ നേ​ര​ത്തെ കേ​ട്ടെ​ങ്കി​ലും എം.​പി​മാ​ർ ആ​രും മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ആ ​വ​ഴ​യ​ട​ഞ്ഞി​രു​ന്നു. കെ.​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ നീ​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ച്ചാ​യി​രു​ന്നു ഹൈ​ക​മാ​ൻ​ഡി​ന്‍റെ ഈ ​പൊ​തു​സ​മീ​പ​നം.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം വി.​ഡി സ​തീ​ശ​നെ​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ അ​ണി​യ​റ​യി​ൽ ന​ട​ക്കു​മ്പോ​ഴാ​ണ്​ ​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ത​ന്നെ ഒ​രു പേ​ര്​ കൂ​ടി ഇ​തി​ലേ​ക്ക്​ വ​ലി​ച്ചി​ട്ട​ത്. ഇ​ത്​ ബോ​ധ​പൂ​ർ​വ​മോ അ​ല്ലാ​തെ​യോ എ​ന്ന​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​തെ, എ​ന്നാ​ൽ മു​ന്ന​ണി​ക്ക്​ ഭൂ​രി​പ​ക്ഷം കി​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കെ.​സി വേ​ണു​ഗോ​പാ​ൽ എ​ത്തു​മെ​ന്ന അ​ട​ക്കി​പ്പി​ടി​ച്ച സം​സാ​രം നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​യി​ലു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു ഉ​റ​ച്ച സീ​റ്റി​ലാ​കും ജ​ന​വി​ധി തേ​ടു​ക​യെ​ന്നും പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ സാ​ഹ​ച​ര്യം. എ​ന്നാ​ൽ, ഇ​ത്ത​രം ച​ർ​ച്ച​ക​ൾ അ​ന​വ​സ​ര​ത്തി​ലെ​ന്നാ​ണ്​ ​ കെ.​മു​ര​ളീ​ധ​ര​ൻ, വി.​എം സു​ധീ​ര​ൻ എ​ന്നി​വ​ർ​ക്ക്​ പു​റ​മേ മു​സ്​​ലിം ലീ​ഗ് അ​ട​ക്കം ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress highcommandKerala Assembly Election 2026Congress
News Summary - Chief Ministerial debate: Controversy continues in Congress
Next Story