Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗംവരുത്താൻ ശ്രമിക്കുന്ന ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്താം; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

text_fields
bookmark_border
‘ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പുലർത്തണം’
Chief Minister wishes happy new year
cancel

തിരുവനന്തപുരം: ലോകമെമ്പാടുമുളള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ മുഖ്യമന്ത്രി പറഞ്ഞു.

സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാനും പുതുവത്സരാശംസകള്‍ നേര്‍ന്നു. 'ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023 എന്ന് ഞാന്‍ ആശംസിക്കുന്നു,' ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister wishes happy new year
Next Story