Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളാടി മണ്ണിടിച്ചിൽ; ദുരന്തമുഖവും ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
കള്ളാടി മണ്ണിടിച്ചിൽ; ദുരന്തമുഖവും ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ച് മുഖ്യമന്ത്രി
cancel

കള്ളാടി: കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലവും ദുരിതാശ്വാസ കേന്ദ്രവും മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. അഞ്ചു പേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ഇവിടെ.

അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ദുരന്തമുഖം സന്ദർശിച്ചത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി അനിൽകുമാറും ഏകോപനങ്ങൾക്കായി സ്ഥലത്ത് തന്നെ തുടരുകയാണ്. ദുരിതാശ്വാസ കേന്ദ്രവും മുഖ്യമന്ത്രി സന്ദർശിച്ചു. മീനാക്ഷി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുൾപ്പെടെ 110ഓളം പേരാണ് ക്യാമ്പിലുള്ളത്.

ഇന്ന് വൈകിട്ട് കളക്ടറേറ്റ് യോഗത്തിൽ നിർമാണം തുടരുന്നതിനെ കുറിച്ചുൾപ്പെടെ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തുരങ്കപാതക്ക് നിർമാണ അനുമതി നൽകിയപ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച കർശന വ്യവസ്ഥകൾ നിർമാണ കമ്പനി പാലിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chief minister visited kalladi land slide location
Next Story