Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അയാളും ഞാനും തമ്മിൽ...

'അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്ക് എന്റെ കൂടപിറപ്പിനെ നഷ്ടമായി' -വി.ഡി. സതീശൻ

text_fields
bookmark_border
അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എനിക്ക് എന്റെ കൂടപിറപ്പിനെ നഷ്ടമായി -വി.ഡി. സതീശൻ
cancel

കൊച്ചി: മലയാള ചലച്ചിത്ര മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം നിലക്കാത്ത ചിരിയുടെയും വൈകാരിക അഭിനയ മുഹൂർത്തങ്ങളുടെ വിസ്മയം ഒരുക്കിയ നടൻ സലിം കുമാറിന്റെ (56) നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മലയാള സിനിമക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി എന്നും വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലെ രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച സലിം കുമാർ രാത്രി 11 മണിയോടെയാണ് വിട പറഞ്ഞത്.

ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ. എന്റെ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടെപിറപ്പെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത്.

ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാർ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട -വി.ഡി. സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൊച്ചിൻ കലാഭവനിലാണ് മിമിക്രി ജീവിതം ആരംഭിച്ചത്​. പിന്നീട് ‘കൊച്ചിൻ സാഗറി’ൽ ചേർന്നു. നാടക സംഘങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ‘കോമിക്കോള’ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1996ൽ സിദ്ദീഖ്​ ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ്​ നൂറുവട്ടം’ ആണ്​ ആദ്യ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salim Kumarchief ministercondolesVD Satheesan
News Summary - Chief Minister V.D. Satheesan condoles the death of Salim Kumar
Next Story