Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് അനുമതി നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളത്തിന്റെ ​ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മഹത്തായ പിന്തുണയാണെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഓണാശംസയും നേര്‍ന്നു.

കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള 11.17 കിലോമീറ്ററാണ് മെട്രോയുടെ രണ്ടാം ഘട്ടം. 11 സ്റ്റേഷനുകളുള്ള ഈ ഘട്ടത്തിന്റെ നിർമാണത്തിന് 1957.05 കോടി രൂപയാണ് ചെലവിടുന്നത്. രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister thanked Prime Minister Narendra Modi
Next Story