Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൻകിട കൈയേറ്റക്കാർക്കെതിരെ വിട്ടുവീഴ്​ചയില്ല -മുഖ്യമന്ത്രി

text_fields
bookmark_border
വൻകിട കൈയേറ്റക്കാർക്കെതിരെ വിട്ടുവീഴ്​ചയില്ല -മുഖ്യമന്ത്രി
cancel

കട്ടപ്പന: കുടിയേറ്റ കർഷകരെ സർക്കാർ സംരക്ഷിക്കുമെന്നും എന്നാൽ, വൻകിട കൈയേറ്റക്കാർക്കെതിരെ വിട്ടുവീഴ്​ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടുവർഷത്തിനുള്ളിൽ ഇടുക്കി ജില്ലയിൽ അവശേഷിക്കുന്ന മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകും. അടുത്ത പട്ടയമേള ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീലക്കുറിഞ്ഞി പ്രകൃതിയുടെ വരദാനമാണ്. അത് സംരക്ഷിക്കും. അതോടെപ്പം അവിടെ താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളും പരിഹരിക്കും. കലക്​ടറുടെ നേതൃത്വത്തിൽ അവിടെ സർവേ നടത്തും. അതിന് ജനങ്ങൾ സഹകരിക്കണം. ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രശ്നം പരിഹരിക്കാനാണ് സർക്കാറി​​െൻറ പരിശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief minister statement on nilakurinji garden-Kerala news
Next Story