ഗൗരി ലങ്കേഷിെൻറ കൊലപാതകം ഞെട്ടിക്കുന്നത് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വർഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊണ്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊെന്നന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കർണാടകത്തിൽ പുരോഗമന മതനിരപേക്ഷ ചിന്തകൾ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കൽബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിെൻറ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാറിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നു. മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമപ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിെൻറ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊലപാതകം വെളിവാക്കുന്നത് ഫാഷിസത്തിെൻറ ഏറ്റവും വികൃതമായ മുഖം- രമേശ് ചെന്നിത്തല
തിരുവനന്തപുരം: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായി പോരാടിയ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവം ഫാഷിസത്തിെൻറ ഏറ്റവും വികൃതമായ മുഖമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് തഴച്ചുവളരുന്ന വർഗീയതക്കെതിരെ തെൻറ തൂലിക ആയുധമാക്കിയ ഏറ്റവും ധീരയായ മാധ്യമപ്രവർത്തകയായിരുന്നു ഗൗരി. വർഗീയ ഫാഷിസ്റ്റ് സമീപനങ്ങളെ എതിർക്കാൻ ധൈര്യം കാട്ടിയ മാധ്യമപ്രവർത്തകയുടെ കൊലപാതകം ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതിെൻറ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഗൗരി ലേങ്കഷ് വധം െഞട്ടിക്കുന്നത് -പത്രപ്രവർത്തക യൂനിയൻ
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ ബംഗളൂരുവിൽ വെടിവെച്ചുകൊന്ന സംഭവം ഇന്ത്യയുടെ മനസ്സാക്ഷിയെ മുഴുവൻ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ പ്രസ്താവനയിൽ പറഞ്ഞു. നീചത്വവും ഭീരുത്വവും നിറഞ്ഞ ക്രൂര കൃത്യത്തിൽ യൂനിയൻ പ്രതിഷേധിച്ചു. ശക്തമായ സാമൂഹിക^രാഷ്ട്രീയ നിലപാടുള്ള ഉന്നത മാധ്യമ പ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. സ്വതന്ത്ര ചിന്തക്കും നിലപാടുകൾക്കും എതിരെ അസഹിഷ്ണുതയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഗൗരി. ശക്തമായ പ്രതിഷേധം ഈ നിഷ്ഠൂര വധത്തിനെതിരെ ഉയരണം. ബുധനാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ സി. നാരായണൻ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
