പശ്ചിമേഷ‍്യ സംഘർഷം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി
text_fieldsതിരുവനന്തപുരം: പശ്ചിമേഷ‍്യയിൽ സംഘർഷം കലുഷിതമായ സാഹചര്യത്തിൽ ഗൾഫ് മേഖലകളിലെ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇതിനായി മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും ആവശ‍്യമെങ്കിൽ പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും കത്തിൽ നിർദേശിച്ചു. മലയാളികൾ ഉൾപ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ മേഖലയിലെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. നിലവിലെ സാഹചര്യം ബന്ധുക്കളിലും പൊതുസമൂഹത്തിലും വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. എല്ലാ പൗരന്മാരുടെയും സുരക്ഷയെകുറിച്ചുള്ള ആശങ്ക മുഖ‍്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
അതേസമയം പ്രവാസികളുമായി ബന്ധപ്പെടാൻ ഹെൽപ്പ് ലൈനുകൾ ഒരുക്കുന്നത് ഉൾപ്പെടെ സർക്കാറിന്റെ ഭാഗത്തുനിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

