പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ ക്വാറികൾ തുറക്കുന്നത് പരിശോധിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിർമാണ സാമഗ്രികളുടെ ദൗർലഭ്യം പരിഗണിച്ച് പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് ക്വാറികൾ പൂട്ടിയത് മൂലം നിർമാണ സമാഗ്രികളുടെ ക്ഷാമമുണ്ടായി. അതിനെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൻവിലയിൽ സാധന സാമഗ്രികൾ സംസ്ഥാനത്തേക്ക് വന്നു. 2500 രൂപക്ക് ലഭിച്ചുവന്ന മെറ്റൽ ആറായിരം മുതൽ ഒമ്പതിനായിരം രൂപ ഈടാക്കിയാണ് എത്തുന്നത്. അതിനെ തുടർന്നാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കണ്ടത്.
തമിഴ്നാട്ടിൽ നിന്നും സാധനങ്ങൾ ലഭ്യമാക്കുന്നത് ഈമാസം അവസാനത്തോടെ കുറച്ച് ലളിതമാക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മെറ്റലിന് വില വർധിക്കുമ്പോൾ മറ്റ് നിർമാണ സാധനങ്ങൾക്കും വില വർധിക്കും. മുമ്പ് 400 ചതുരശ്ര അടി വിസ്തീർണമുള്ള വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ മതിയായിരുന്നെങ്കിൽ ഇപ്പോൾ എട്ട് ലക്ഷം രൂപ ചെലവാകുന്നു. എത്രയും പെട്ടെന്ന് നിർമാണ സാമഗ്രികളുടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടിനൽകി. അതിര്‍ത്തി കടന്നുളള ക്രഷര്‍ മെറ്റീരിയലുകളുടെ വരവ് നിലച്ചത് മൂലം അസംസ്കൃതവസ്തുക്കള്‍ക്കുണ്ടായ കടുത്ത ക്ഷാമം, വിലക്കയറ്റം എന്നിവ സംസ്ഥാനത്തെ ഹോളോബ്രിക്സ് നിർമാണ മേഖലയുടെ വിതരണ ശ്രംഖലയെ കാര്യമായി ബാധിച്ചതായി വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടപെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാട്ടികയിൽ ടോൾപിരിവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നത്തിൽ സർക്കാർ ഇടപെടാമെന്നും ചർച്ച നടത്താൻ കലക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ടോൾ പിരിവ് നിർത്താൻ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടോൾ പിരിവുമായി ബന്ധപ്പെട്ട് നാട്ടികയിൽ ഉണ്ടായ സംഘർഷം കെ.എൻ. ബാലഗോപാലാണ് നിയമസഭ പിരിയുന്നതിന് തൊട്ടുമുമ്പ് സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പണി പൂർത്തീകരിക്കുംമുമ്പ് ആരംഭിച്ച ടോൾ പിരിവ് നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി നൽകിയ നിർദ്ദേശം മറികടന്ന് അനുമതി നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടി തെറ്റാണെന്ന് കെ. രാജൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

