Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാപ്​ഷനോ സമ്മതപത്രമോ...

ഒാപ്​ഷനോ സമ്മതപത്രമോ ഇല്ല; ഒരു മാസത്തെ ശമ്പളംതന്നെ

text_fields
bookmark_border
pinarayi vijayan
cancel


തിരുവനന്തപുരം: പ്രതിപക്ഷ അധ്യാപക സർവിസ്​ സംഘടനകളുടെ എതിർപ്പ്​ നിലനിൽക്കെ, സമ്മതപത്രമോ ഒാപ്​ഷനോ ഇല്ലാതെ പ്രളയദുരിതാശ്വാസത്തിന്​ ‘ഒരുമാസത്തെ ശമ്പളം’ എന്ന വ്യവസ്ഥയോടെ സർക്കാർ ഉത്തരവിറങ്ങി. നൽകാൻ താൽ​പര്യമില്ലാത്തവർക്ക്​ അക്കാര്യം എഴുതി നൽകി സംരംഭത്തിൽനിന്ന്​ പിന്മാറാമെന്ന നിബന്ധനയും ഉത്തരവിലുണ്ട്​.
സെപ്​റ്റംബറിലെ ശമ്പളത്തിൽനിന്ന്​ തുക പിടിച്ച്​ തുടങ്ങും. ഗഡുക്കളാണെങ്കിൽ പരമാവധി 10​. അതിൽ കുറവ്​ തവണകളും പരിഗണിക്കും. സെപ്​റ്റംബറിലെ ഗ്രോസ്​ സാലറി അടിസ്ഥാനത്തിലാണ്​ മാസത്തെ ശമ്പളത്തുക കണക്കാക്കുക. മുമ്പ്​ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അതു​ കുറച്ച്​ ബാക്കി തുകയേ​ ഇൗടാക്കൂ. ഇതിനു​ ജീവനക്കാർ​ രസീത്​ സഹിതം ഡി.ഡി.ഒമാർക്ക്​ അപേക്ഷ നൽകണം​.

ഒരുമാ​സത്തെ ശമ്പളം പൂർണമായും നൽകണമെന്നും അല്ലാത്തപക്ഷം സഹായം വേണ്ടെന്നുമുള്ള ധ്വനിയാണ്​ ഉത്തരവിൽ. സംഭാവനയായി ശമ്പളം നൽകാൻ സമ്മതമല്ലാത്തവർ അക്കാര്യം സൂചിപ്പിക്കുന്ന പ്രസ്​താവന ഇൗ മാസം 22 നു മുമ്പ്​​ ഡി.ഡി.ഒമാരെ അറിയിക്കണം. സമ്മതമല്ലെന്ന പ്രസ്​താവന നൽകാത്ത ജീവനക്കാരിൽനിന്ന്​ ഒരു മാസത്തെ ശമ്പളം ‘സ്​പാർക്ക്​’ എന്ന ഒാൺലൈനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ അടയ്​ക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ, ഒരു മാസത്തിൽ കുറ​േവാ ഇഷ്​ടമുള്ള തുകയോ നൽകാൻ സമ്മതപത്രത്തിലൂടെ അവസരമൊരുക്കണമെന്ന ആവശ്യം​ നിരസിക്കപ്പെട്ടിരിക്കുകയാണ്​.

സമ്മതമല്ലെന്ന രേഖാമൂലമുള്ള സാക്ഷ്യപ്പെടുത്തൽ രാഷ്​ട്രീയ പകപോക്കലിന്​ ഇടയാക്കുമെന്ന ആശങ്കയും ജീവനക്കാരിലുണ്ട്​. ​ധനമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.

ഉത്തരവിലെ മറ്റു വ്യവസ്ഥകൾ:

* ശമ്പള പരിഷ്​കരണ കുടിശ്ശികക്ക്​ അർഹതയുള്ളവരുടെ കുടിശ്ശിക ഇതിലേക്ക്​ വരവ്​ ചെയ്യാം. ശേഷിക്കുന്ന തുക ഒറ്റത്തവണയായോ 10​ ഗഡുക്കളായോ നൽകാം.
* ജീവനക്കാർക്ക്​ താൽ​പര്യമുള്ള പക്ഷം ഒരു മാസ​ത്തെ ശമ്പളത്തിനു പകരം സെപ്​റ്റംബറിലെ ശമ്പളത്തി​​​െൻറ അടിസ്ഥാനത്തിൽ 30 ദിവസ​ത്തെ ആർജിതാവധി സറണ്ടർ ചെയ്​ത്​ ദുരിതാശ്വാസനിധിയിലേക്ക്​ നൽകാം.
*ഇൗ സാമ്പത്തിക വർഷം ഒരു പ്രാവശ്യം ലീവ്​ സറണ്ടർ ചെയ്​ത്​ കഴിഞ്ഞവരുടെ അക്കൗണ്ടിൽ 30 ദിവസം ആർജിതാവധി അവശേഷിക്കു​െന്നങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക്​ അടയ്​ക്കുന്നതിന് വേണ്ടി അവർക്ക്​ ഒരുതവണ കൂടി സറണ്ടർ ചെയ്യാം. ഇതിന്​ ഉടൻ അപേക്ഷ നൽകണം.
* 10​ മാസം കൊണ്ട്​ ശമ്പളം സംഭാവന ചെയ്യാൻ സാധിക്കാത്തവർക്ക്​ പി.എഫ്​ വായ്​പാ തിരിച്ചടവിന്​ സെപ്​റ്റംബറിലെ ശമ്പളം മുതൽ 10​ മാസം​ അവധി അനുവദിക്കും. എന്നാൽ, തിരിച്ചടവ്​ കാലാവധിക്ക്​ മുമ്പ്​​ വിരമിക്കുന്നവരുടെ തിരിച്ചടവിൽ ബാക്കിയുള്ള തുക ഡി.സി.ആർ.ജിയിൽ ക്രമീകരിക്കും. ഇതിന്​ പി.എഫ്​ ചട്ടം ഇളവ്​ ചെയ്​ത്​ ഉത്തരവ്​ പുറപ്പെടുവിച്ചു​.
* ആദായനികുതി ചട്ടമനുസരിച്ച്​ ​ ഇളവിന്​ അർഹതയുള്ളവർക്ക്​ ഡി.ഡി.ഒമാർ അതതു സാമ്പത്തിക വർഷത്തിൽ ഇളവ്​ നൽകേണ്ടതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSalary chalangePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief minister salary challenge-Kerala news
Next Story