Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും കാണാമെന്ന...

വീണ്ടും കാണാമെന്ന ഉറപ്പോടെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി; വകുപ്പ് മേധാവികൾക്ക് നന്ദി അറിയിച്ച് യാത്ര

text_fields
bookmark_border
വീണ്ടും കാണാമെന്ന ഉറപ്പോടെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി; വകുപ്പ് മേധാവികൾക്ക് നന്ദി അറിയിച്ച് യാത്ര
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി. പത്ത് വർഷം നീണ്ട ഭരണത്തിന് വിടചൊല്ലി തലസ്ഥാനം വിടുന്നതിന് മുന്നോടിയായി വിവിധ വകുപ്പ് മേധാവികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വകുപ്പ് അധ്യക്ഷന്മാരെയും നേരിൽ കണ്ട് സഹകരണത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്. 'വീണ്ടും കാണാം' എന്ന ആത്മവിശ്വാസത്തോടെയാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം യാത്ര പറഞ്ഞത്. തൊഴിലാളി ദിനമായതിനാൽ ഉച്ചവരെ തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും അദ്ദേഹം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നില്ല.

ആ​ഴ്ച​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ എ​ക്സി​റ്റ്​ പോ​ളും ക​ട​ന്ന് കേ​ര​ളം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ പ​ടി​വാ​തി​ൽ​ക്ക​ലെത്തി. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ത​ല​വി​ധി എ​ന്താ​ണെ​ന്ന​റി​യാ​ൻ ഇ​നി 72 മ​ണി​ക്കൂ​ർ മാ​ത്രം. ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മോ അ​തോ മാ​റ്റ​ത്തി​ന്റെ കാ​റ്റു​വീ​ശു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തി​ന​പ്പു​റം ഉ​ത്ത​ര​മാ​കും. എ​ക്സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ൾ ഒ​രു പോ​ലെ ആ​വേ​ശ​വും ആ​ശ​ങ്ക​യും സൃ​ഷ്ടി​ച്ച​തി​ന്‍റെ സ​മ്മി​​​​​ശ്ര വി​കാ​ര​ത്തി​ലാ​ണ്​ രാ​ഷ്ട്രീ​യ ക്യാ​മ്പു​ക​ൾ. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്കം വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലെ നീ​ണ്ട നി​ര​യി​ലും നി​ശ​ബ്ദ അ​ടി​യൊ​ഴു​ക്കു​ക​ളി​ലും ആ​രു​ടെ ത​ള​ർ​ച്ച​യും പ​ട​ർ​ച്ച​യു​മാ​ണെ​ന്ന​താ​ണ്​ ​രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​​​നോ​ക്കു​ന്ന​ത്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ആ​ഞ്ഞ​ടി​ച്ചെ​ന്ന്​ യു.​ഡി.​എ​ഫ്​ അ​ടി​വ​ര​യി​ടു​​മ്പോ​ൾ അ​ങ്ങ​നെ​യൊ​ന്ന്​ എ​വി​ടെ​യും പ്ര​ക​ട​മാ​യി​രു​ന്നി​ല്ലെ​ന്ന്​ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും ​എ​ൽ.​ഡി.​എ​ഫ്​ വി​ല​യി​രു​ത്തു​ന്നു. പു​റ​മേ ആ​ശ്വ​സി​ക്കു​മ്പോ​ഴും മ​​ന്ത്രി​മാ​ര​ട​ക്കം ക​ടു​ത്ത മ​ത്സ​രം നേ​രി​ട്ട​തും പി​ന്നാ​ലെ എ​ക്സി​റ്റ്​ പോ​ൾ പ്ര​ഹ​ര​വു​മെ​ല്ലാം ഇ​ട​തു​മു​ന്ന​ണി​യെ പൊ​ള്ളി​ക്കു​ന്നു. ​

ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ഡീ​ലും വാ​വി​ട്ട വാ​ക്കു​ക​ളും മു​ത​ൽ പേ​രാ​​​മ്പ്ര​യി​ലെ അ​നൗ​ൺ​സ്​​​മെ​ന്‍റ്​ വി​വാ​ദ​വും ശ​ബ​രി​മ​ല​യും വ​യ​നാ​ട്​ ഫ​ണ്ട്​ പി​രി​വും വ​രെ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളും കൊ​ണ്ട്​ ഇ​ള​കി​മ​റി​ഞ്ഞ​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ണ നാ​ളു​ക​ൾ. ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ട്ട​ത് മു​ന്ന​ണി​ക​ൾ ത​മ്മി​ലെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു. സി.​പി.​എം-​ബി.​​​ജെ.​പി ​ഡീ​ൽ ആ​രോ​പ​ണം ഉ​യ​ർ​ത്തി ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി കോ​ൺ​ഗ്ര​സാ​ണ്​ ഒ​ത്തു​ക​ളി​യാ​രോ​പ​ണ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്. എ​സ്.​ഡി.​പി.​ഐ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ലും ​സി.​പി.​എം പ​ഴി​കേ​ട്ടു. ​പി​ന്നാ​ലെ വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​ന് പി​രി​ച്ച ഫ​ണ്ടി​നെ​കു​റി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​ത്​ കോ​ൺ​ഗ്ര​സി​നെ​യും വെ​ട്ടി​ലാ​ക്കി. ഇ​ത്​ സി.​പി.​എം സൈ​ബ​റി​ട​ങ്ങ​ളി​ല​ട​ക്കം വ​ലി​യ ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ്​ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​തും പ്ര​ചാ​ര​ണ​കാ​ല​ത്ത്​ ത​ന്നെ. വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളും ത​രം​താ​ഴ്ന്ന പ​രാ​മ​ർ​ശ​ങ്ങ​ളും രാ​ഷ്ട്രീ​യ മ​ര്യാ​ദ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ന്ന കാ​ഴ്ച​ക്കും ഈ ​പ്ര​ചാ​ര​ണ​കാ​ലം സാ​ക്ഷി​യാ​യി. ഇ​തെ​ല്ലാം ജ​ന​വി​ധി​യെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​റി​യാ​ൻ ഇ​നി മൂ​ന്ന്​ പ​ക​ലും മൂ​ന്ന്​ രാ​വും കാ​ത്തി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultPinarayi Vijayanchiefminister
News Summary - Chief Minister returns home with the assurance of meeting again; departs after thanking department heads
Next Story