രാഷ്ട്രീയ ബന്ധമുള്ളവർക്ക് ജയിലിൽ പ്രത്യേക പരിഗണനയില്ലെന്ന് മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: രാഷ്ട്രീയ ബന്ധമുള്ള കുറ്റവാളികൾക്ക് ജയിലിൽ പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലുകളിൽ അച്ചടക്കം പാലിച്ചു പോകുന്നതിനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ നപടികൾ അന്തേവാസികളുടെ ഭാഗത്ത് നിന്നുണ്ടായാൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നില്ല. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിച്ച് ഭാവിയിൽ സ്വീകരിക്കേണ്ട സുരക്ഷാനടപടികൾ എന്തൊക്കെയെന്ന് ശിപാർശ ചെയ്യാൻ കമ്മിറ്റി രൂപവൽകരിച്ചിട്ടുണ്ട്. ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളവതാണ്. ഇവ കാലാനുസൃതമായി നവീകരിക്കുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളുൾപ്പെടുന്ന മേഖലയിൽ പുതിയ സെൻട്രൽ ജയിൽ സ്ഥാപിക്കുന്നത് ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

