ബിജെപിയിലേക്ക് പോകും എന്നു പറഞ്ഞയാളാണ് കോൺഗ്രസിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി
text_fieldsപാലക്കാട്: വേണമെങ്കിൽ ബിജെപിയിലേക്ക് പോകും എന്നു പറഞ്ഞയാളാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രസ്താവന നൽകുന്ന സന്ദേശം എന്താണ് എന്ന് കോൺഗ്രസ് ആലോചിച്ചിട്ടുണ്ടോ?. സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണ്. പ്രക്ഷോഭങ്ങൾക്കും ഒരേ സ്വഭാവം. പരസ്പരം ആലോചിച്ച് ചെയ്യുന്നതാണതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സി.പി.എം പാലക്കാട് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ച, ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുകയാണ്. കേന്ദ്രസർക്കാർ നയങ്ങൾ ജീവിതം ദുസ്സഹമാക്കുന്നു. ജീവൽ പ്രശ്നങ്ങൾ കേന്ദ്രസർക്കാർ കാണുന്നില്ല. നിലവിൽ ഈ രാജ്യത്ത് അതിസമ്പന്നർക്ക് മാത്രമാണ് ജീവിക്കാൻ എളുപ്പം. ജനത്തെ വർഗീയ വിദ്വേഷത്തിൽപ്പെടുത്തുകയാണ്. അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കാനുള്ള സംഘപരിവാർ സൂത്രമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കുന്നത്. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്റെ പ്രയാസം അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

