Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കാറിടിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ കാറിടിച്ചു
cancel

കോഴിക്കോട്: നഗരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പൈലറ്റ് വാഹനത്തിൽ കാറിടിച്ചു. പകരം വന്ന ​ൈപലറ്റ്​ വാഹനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം എത്തിച്ചേരാനുള്ള കുതിച്ചോട്ടത്തിനിടയിൽ അപകടത്തി​​െൻറ വക്കി ലെത്തുകയും ചെയ്​തു. ചെറിയ വ്യത്യാസത്തിനാണ്​​ പൈലറ്റ് വണ്ടി മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയിലിടിക്കാതെ രക്ഷപ ്പെട്ടത്​.

ശനിയാഴ്​ച പുലർച്ചെ വെസ്​റ്റ്​ഹില്‍ ഗസ്​റ്റ്​ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്ക്​ ആദ്യപരിപാടി 9.45ന്​ ടാഗോര്‍ഹാളിലായിരുന്നു. ഇവിടേക്ക്​ മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെടും മുമ്പ് വാഹനവ്യൂഹത്തിന് മു​േ​മ്പ പോകേണ്ട വണ്ടിയിൽ കനകാലയ ബാങ്ക് ബസ്​ സ​്​റ്റോപ്പിൽ എതിര്‍ദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൈലറ്റ് വണ്ടി മറ്റൊരു വാഹനത്തിലും ഇടിച്ചു. ഇതോടെ, വാഹനത്തിന്​ മുന്നോട്ടുപോവാൻ പറ്റാതായി. ഇതിനിടെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയി.

ഇടിച്ച പൈലറ്റ് വാഹനത്തി‍​െൻറ ഡ്രൈവര്‍ ഉടന്‍ സിറ്റി ട്രാഫിക് സ്‌റ്റേഷനിലെത്തി മറ്റൊരു വാഹനവുമായി മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടാഗോര്‍ ഹാളിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനം പുറപ്പെട്ടതറിഞ്ഞ്​ പൈലറ്റ് വാഹനത്തി‍​െൻറ ഡ്രൈവര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കുതിച്ചു. ഇൗ സമയം മുഖ്യമന്ത്രിയുടെ സംഘം സി.എച്ച് ​​മേൽപ്പാലത്തിന്​ സമീപത്തെത്തിയിരുന്നു. ആദ്യം ഗസ്​റ്റ്​ഹൗസിലേക്ക് പോകാൻ മുഖ്യമന്ത്രിയുടെ പേഴ്​സണൽ സെക്യൂരിറ്റി ഒാഫിസർ പറഞ്ഞിരുന്നു. എന്നാൽ, പെ​െട്ടന്ന്​ തീരുമാനം മാറ്റി കെ.പി. കേശവമേനോൻ ഹാളിലേക്ക് പോകാമെന്ന്​ തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ വാഹനത്തിലെ വയർലെസ് മുഖേന സുരക്ഷാവാഹനങ്ങളിലേക്ക് അറിയിപ്പ് നൽകി. ഇതറിയാതെ അഡ്വാൻസ് പൈലറ്റ് വാഹനം മുന്നിലേക്ക് കുതിച്ചു.

യു ടേണെടുക്കുമെന്ന പ്രതീക്ഷയിൽ ഒാടിയ പൈലറ്റ് വാഹനം മുഖ്യമന്ത്രിയുടെ വാഹനത്തിലിടിക്കാതെ പെ​െട്ടന്ന്​ ബ്രേക്കിട്ടു. വാഹനങ്ങൾ ഒന്നായി നിര്‍ത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ സംഘം അപകടത്തിൽപെ​ട്ടതായി​ അഭ്യൂഹം പരന്നെങ്കിലും പിന്നീട്​ കാര്യങ്ങൾ വ്യക്​തമാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutkerala newsconvoyAccident NewsAccident NewsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief Minister Pinarayi Vijayan's convoy - Kerala News
Next Story