Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിനെ ആശുപത്രിയിൽ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

text_fields
bookmark_border
വി.എസിനെ ആശുപത്രിയിൽ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
cancel

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയില്‍ എത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി.എസിന്‍റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്‌.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി.എസ്.

അതിനിടെ, വി.എസിന്റെ ആരോഗ്യനില വിലയിരുത്താന്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സ തുടരുകയാണ് വി.എസ്. അച്യുതാനന്ദന്‍.

നിലവിൽ കാര്‍ഡിയാക് ഐ.സി.യുവിൽ ചികിത്സയിലാണ് വിഎസ്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും മകൻ വി.എ. അരുൺകുമാർ പറഞ്ഞു. ഞായറാഴ്ചത്തെ പതിവ് പരിശോധനക്കു ശേഷം ആശുപത്രി വിട്ട വി.എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister Pinarayi Vijayan visits VS in the hospital
Next Story