എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsകോഴിക്കോട്: ചികിത്സക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് നടക്കാവിലുളള മുനീറിന്റെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ട് അടുത്തിടെയാണ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവും കുറവായിരുന്നു. കൊടുവള്ളി എം.എൽ.എ ആയ അദ്ദേഹം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പം എം.കെ. മുനീറിനെ സന്ദർശിക്കാനെത്തിയിരുന്നു.
പ്രതിസന്ധിഘട്ടത്തിൽ ഒരു ജനത തന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും കടപ്പെട്ടിരിക്കുന്നുവെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

