തിരുവനന്തപുരം: സ്വർണക്കടത്തുകേസിെൻറ അന്വേഷണം അതിെൻറ വഴിക്ക് നടക്കട്ടേയെന്നും കുറ്റവാളികൾ പിടിയിലാകട്ടേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സരിത്തിെൻറ മൊഴിയിൽ മുൻ ഉപദേഷ്ടാവ് ശിവശങ്കറിന് സ്വർണക്കടത്ത് അറിയാമായിരുന്നുവെന്ന് ഉണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രൈസ് വാട്ടേർസ് കൂപ്പേർസുമായി ബന്ധപ്പെട്ട് യാതൊന്നും അറിയിക്കാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പി.ഡബ്ല്യൂ.സിയുടെ ഓഫിസ് സെക്രട്ടറിേയറ്റിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ കുറിപ്പ് എഴുതിയാൽ സർക്കാർ തീരുമാനമാകില്ല. അതിനുമേൽ നടപടികൾ വന്ന് അംഗീകാരമായാൽ മാത്രമേ തീരുമാനമാകൂ. പല നിർദേശങ്ങളും വന്നു. ഇത് അംഗീകരിച്ചാൽ മാത്രമേ തീരുമാനമാകുവെന്നും സർക്കാറിെൻറ തീരുമാനമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സർക്കാറിനെതിരെ വിമർശനമുണ്ടായിട്ടില്ല. സർക്കാറിെൻറ പ്രതിച്ഛായ കുറഞ്ഞോ വർധിച്ചോ എന്നത് പിന്നീട് അറിയാൻ സാധിക്കും. സർക്കാറിനെതിരെയുള്ള പ്രചാരണം നേരത്തേ ഉന്നയിക്കണമെന്ന് തീരുമാനിച്ചിരുന്നതായും ചിലർ അതിനായി തെറ്റായ മാർഗങ്ങൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന പ്രചരണം പോലുമുണ്ടായി. ഇത് അറിഞ്ഞുകൊണ്ട് സർക്കാറിെൻറ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു. സ്വർണക്കടത്തുകേസിൽ കൃത്യമായ അന്വേഷണം നടക്കട്ടെെയന്നും ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.