Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാറി നിൽക്ക്​...

‘മാറി നിൽക്ക്​ അ​േങ്ങാട്ട്​’; മാധ്യമങ്ങളെ മാറ്റി നിർത്തി മുഖ്യമന്ത്രി VIDEO

text_fields
bookmark_border
pinarayi-vijayan
cancel

കൊച്ചി: പോളിങ്​ ശതമാനത്തെ കുറിച്ച്​ അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്​ ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറ ായി വിജയന്‍. ​മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഉയർന്ന പോളിങ്ങിനെ കുറിച്ച്​ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട്​ ‘മാറി നിൽക്ക്​ അ​േങ്ങാട്ട്​’ എന്ന്​ ക്ഷോഭിച്ച മുഖ്യമന്ത്രി മറുപടി പറയാതെ പോവുകയായിരുന്നു.

കൊച്ചി ഗസ്​റ്റ്​ ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക്​ പുറപ്പെടു​േമ്പാഴാണ്​ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിച്ചത്​. എന്നാൽ ചോദ്യം കേൾക്കാനോ മറുപടി പറയാനോ അദ്ദേഹം തയ്യാറായില്ല. ‘മാറി നിൽക്ക്​ അങ്ങോട്ട്​’ എന്ന്​ പ്രതികരിച്ച്​ മുഖ്യമന്ത്രി കാറിൽ കയറുകയായിരുന്നു.

മുമ്പ്​ തിരുവനന്തപുരത്ത് നടന്ന സർവ്വകക്ഷിയോഗം റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ​ ‘കടക്ക്​ പുറത്ത്​’ എന്ന്​ പറഞ്ഞ്​ മുഖ്യമന്ത്രി അധിക്ഷേപിച്ചത്​ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmediachief ministerPinarayi Vijayan
News Summary - Chief Minister Pinarayi Vijayan slams Media - Kerala news
Next Story