Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

text_fields
bookmark_border
10 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
cancel

തിരുവനന്തപുരം: 10 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ദുബൈയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. നോർവെ, ഇംഗ്ലണ്ട്. യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.

വിദേശ യാത്രക്കെതിരെ പ്രതിപക്ഷപാർട്ടികൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുബൈയ് യാത്രയും നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിൽ കുടുംബത്തെ ഒപ്പം കൊണ്ട് പോയതുമടക്കം യാത്ര ഏറെ വിമർശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി ഒപ്പ് വച്ച കരാറുകൾ സംബന്ധിച്ചും വിമർശനങ്ങളെ സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചേക്കും. മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്മാൻ, വീണാ ജോർജ്, വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, വകുപ്പു സെക്രട്ടറിമാർ തുടങ്ങിയവരും വിവിധ ഘട്ടങ്ങളിൽ വിദേശ യാത്രയിൽ പങ്കെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister Pinarayi Vijayan returned after 10 day Europe trip
Next Story