Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഞായറാഴ്​ച ഭക്ഷണശാലകൾ...

ഞായറാഴ്​ച ഭക്ഷണശാലകൾ തുറക്കാം; റെഡ്​സോണിൽനിന്ന്​ വരുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം

text_fields
bookmark_border
ഞായറാഴ്​ച ഭക്ഷണശാലകൾ തുറക്കാം; റെഡ്​സോണിൽനിന്ന്​ വരുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്പൂർണ ലോക്​ഡൗൺ നിർദേശിച്ചത്​ വിവേകപൂർവം നടപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്കും ഭക്ഷണശാലകൾക്കും ഇളവുകൾ നൽകും.  ഓ​ട്ടോറിക്ഷക്ക്​ ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ കാര്യങ്ങൾക്ക്​ ഓടാൻ സൗകര്യമൊരുക്കാൻ കേന്ദ്ര സർക്കാരിനോട്​ അഭ്യർഥിക്കുമെന്നും മുഖ്യ​മന്ത്രി പറഞ്ഞു. 

വിവിധ സംസ്​ഥാനങ്ങളിൽനിന്ന്​ തിരിച്ചെത്തുന്നവർ ഇവിടെ നിരീക്ഷണത്തിൽ കഴിയണം. നിർദേശം  ലംഘിക്കുന്നവർക്കെതി​െര കർശന നിയമനടപടി സ്വീകരിക്കും. 

അന്യ സംസ്​ഥാനങ്ങളിൽനിന്ന്​ പാസ്​ ലഭിച്ചവരിൽ 19411 പേർ റെഡ്​സോൺ ജില്ലകളിൽനിന്നാണ്​. ഇതുവരെ സംസ്​ഥാനത്ത്​ തിരിച്ചെത്തിയവരിൽ 8900പേർ റെഡ്​സോൺ ജില്ലകളിൽനിന്നുമാണ്​. റെഡ്​സോൺ ജില്ലകളിൽനിന്ന്​ വന്നവർ 14 ദിവസം സർക്കാർ ഒരുക്കിയ ക്വാറൻറീനിൽ കഴിയണം. 75 വയസിന്​ മുകളിലുള്ളവരും 10 വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ കഴിയണം. റെഡ്​ സോണിൽ നിന്ന്​ വരുന്നവരെ ചെക്​പോസ്​റ്റിൽനിന്നുതന്നെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റും. ഒരു ദിവസം കേരളത്തിൽ എത്താൻ കഴിയുന്ന അത്രയും പേർക്കാണ്​ പാസ്​ നൽകുന്നത്​. പാസ്​ വിതരണം നിർത്തിയില്ലെന്നും അവ ക്രമത്തിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

റെഡ്​ സോണിൽ നിന്നാണെന്ന്​ പറഞ്ഞ്​ ആരെയും തടയില്ല. എന്നാൽ കൃത്യമായ നടപടിക്രമം പാലിക്കണം. രജിസ്​റ്റർ ചെയ്യാതെ എത്തുന്നവരെ കടത്തിവിടില്ല.  എവിടെനിന്നാണോ വരുന്നത്​ അവിടത്തെ പാസും എവിടേക്കാണോ വരുന്നത്​ അവി​ടത്തെ പാസും ആവശ്യമാണ്​. വിവരങ്ങൾ മറച്ചുവെച്ച്​ വരുന്നവരെയും തടയും. അതിർത്തിയിൽ കൃതമായ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അന്യ സംസ്​ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക്​ പ്രത്യേക ട്രെയിൻ അനുവദിക്കാൻ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന്​ പ്രത്യേക ട്രെയിൻ എത്തിക്കാൻ ശ്രമിക്കും. ലക്ഷദ്വീപിൽ കുടുങ്ങിയവരെ എത്തിക്കാൻ അവിടത്തെ ഭരണകൂടമായി സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdownPinarayi Vijayan
News Summary - Chief Minister Pinarayi Vijayan Press meet about Red Zone District Quarantine -Kerala news
Next Story