Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളുടെ പിന്തുണയോടെ...

ജനങ്ങളുടെ പിന്തുണയോടെ ഈ മഹാവിപത്തിനെയും മറികടക്കും

text_fields
bookmark_border
ജനങ്ങളുടെ പിന്തുണയോടെ ഈ മഹാവിപത്തിനെയും മറികടക്കും
cancel

കോവിഡ്​ പ്രതിരോധത്തിൽ സർക്കാരി​​െൻറ ക്രിയാത്മക ഇടപെടലുകളിലെ ‘കേരള മോഡൽ’ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു. കോവിഡ്​ ബാധ പടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘ദ ഇന്ത്യൻ എക്​സ്​പ്രസി’ന്​ നൽകിയ അഭിമുഖത്തി​​െൻറ പ്രസക്​തഭാഗങ്ങൾ.

?. കോവിഡ്​ സാഹചര്യം നേരിടുന്നതിന്​ കേരളം സ്വീകരിച്ച നടപടികൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്​. വളരെ സങ്കീർണമായ ഇങ്ങനെയൊരു സാഹചര്യം നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്​​?

ചരിത്രപരമായി സാമൂഹിക മേഖലയിൽ കേരളം മികച്ച പ്രകടനം കാഴ്​ചവെച്ചുവരുന്നുണ്ട്​. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അവബോധം എന്നിവയിൽ സാമൂഹികതലത്തിൽ എല്ലായ്​പ്പോയും അടിസ്​ഥാന അറിവുകൾ നേടിയിരുന്നു. ഇത്തരം സാമൂഹിക പുരോഗതിയെ വെല്ലുവിളികളെ നേരിടാനായി ഞങ്ങൾ ഉപയോഗിച്ചു. കൂടാതെ സർക്കാർ സംവിധാനങ്ങൾ, വിവിധ സംഘടനകൾ, കൂട്ടായ്​മകൾ എന്നിവയും പ്രതിസന്ധികൾ നേരിടാൻ കാര്യക്ഷമമായിത്തന്നെ പ്രവർത്തിച്ചു. ഞങ്ങളുടെ ആരോഗ്യസൗധം കെട്ടിപ്പടുത്തിരിക്കുന്നതുതന്നെ ഗ്രാമീണ ​േമഖലകളിലെ പ്രൈമറി ഹെൽത്ത്​ സ​െൻററുകളിലൂടെയാണ്​. ഇവ ആശുപത്രികളുടെ വിപുലമായ ശൃംഖലകളുമായി കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്​.

ജനുവരിയിൽ കോവിഡ്​ 19 പടർന്നുപിടിച്ചപ്പോൾ മുതൽ ഞങ്ങളുടെ ആരോഗ്യ വിഭാഗവും അനുബന്ധ വിഭാഗങ്ങളും ഉണർന്നുപ്രവർത്തിച്ചു. കോവിഡിനേക്കാൾ ഭീകരമായ നിപ വൈറസിനെ നേരിട്ടതി​​െൻറ പരിചയം മുന്നിലുണ്ടായിരുന്നു. അതിനാൽ കോവിഡി​​െൻറ പ്രോ​ട്ടോ​േക്കാൾ തയാറാക്കാൻ സഹായകമായി. മിനിട്ടുകളിൽ സംഭവിച്ച വിവരങ്ങൾ ശേഖരിച്ചു. അവ വിശകലനം ചെയ്​ത്​ മുന്നോട്ടുപോയി.

കോവിഡ്​ 19 ഉടലെടുത്ത ചൈനയിലെ വുഹാനിൽനിന്നും നാട്ടിലേക്ക്​ വിദ്യാർഥികളെത്തി. അവർക്കായി പ്രത്യേക സൗകര്യം ഒരുക്കി പൊതു സമൂഹത്തിൽ നിന്നും അകറ്റിനിർത്തി. വുഹാനിൽ നിന്നെത്തിയ വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്നും നേരിട്ട്​ ഐസൊലേഷൻ വാർഡുകളിൽ എത്തിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ​ നേതൃത്വത്തിൽ ചികിത്സ സംവിധാനങ്ങൾ ഒരുക്കി. മുഖ്യമന്ത്രി എന്ന നിലയിൽ എ​​െൻറ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ചിലപ്പോൾ മൂന്നും നാലും അവലോകന യോഗം കൂടി. എല്ലാ വിഭാഗങ്ങളിലെയും തലവൻമാരെ ഉൾപ്പെടുത്തിയായിരുന്നു യോഗം. പകർച്ചവ്യാധി ആയതിനാൽ വകുപ്പുതല ഏകോപനവും മറ്റുവകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉറപ്പാക്കേണ്ടതുണ്ട്​. ആദ്യ ഘട്ടത്തിൽതന്നെ തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രവർത്തനം ആരംഭിച്ചു.

​?.കോവിഡ്​ 19​നെ നേരിടാനുള്ള കേരള മോഡലി​​െൻറ പ്രത്യേകത എന്താണ്​​?

അപകടകാരിയായ നിപ വൈറസിനെ നേരിട്ട ചരിത്രം ഞങ്ങൾക്ക്​ മുന്നിലുണ്ട്​. ​േലാകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തനങ്ങളിലെ നല്ല അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ടായിരുന്നു അവ രൂപപ്പെടുത്തിയത്​. പരിചയത്തിൽ നിന്നാണ്​ പുതിയ പ്രോ​ട്ടോ​േക്കാൾ ഞങ്ങൾ രൂപപ്പെടുത്തിയത്​. ഞങ്ങളുടെ ശക്തി, ദൗർബല്യങ്ങളെക്കുറിച്ച്​ കൃത്യമായ ബോധ്യമുണ്ട്​. സാമൂഹിക മേഖലയിലെ പുരോഗതിയായിരുന്നു പ്രധാന നേട്ടം. റിസോഴ്​സസ്​ കുറവാണെങ്കിലും ഉയർന്ന അവബോധവും വിദ്യാഭ്യാസവും സഹകരണവും ആളുകളുടെ പ്രതിബദ്ധതയും ഞങ്ങളുടെ കൈമുതലാണ്​. തുടക്കം മുതൽതന്നെ പ്രതിപക്ഷവുമായി ചേർന്നായിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾ. അവരുടെ അഭിപ്രായങ്ങളെകൂടി ഞങ്ങൾ മുഖവിലക്കെടുത്തു. തദ്ദേശ സ്വയം ഭരണ സ്​ഥാപനങ്ങൾ മുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൂട്ടായ്​മയും അർപ്പണ ബോധവുമാണ്​ കേരള മോഡലിൽ പ്രധാനമെന്ന്​ ഉറപ്പിച്ചുപറയാനാകും.

?. കോവിഡ്​ കേസ​ുകളുടെ എണ്ണം കൂടുന്നതിന്​ അനുസരിച്ച്​ സ്​ട്രാറ്റജിയിൽ എന്തെങ്കിലും മാറ്റം വരു​ത്തിയോ​? ഉണ്ടെങ്കിൽ എന്തെല്ലാം തിരുത്തലുകളാണ്​ വരുത്തിയത്​?

ഓരോ ദിവസവും കാര്യങ്ങൾ മാറിമറിയുകയാണ്​. ഒരു പ്ലാൻ മാത്രമേ നടത്തൂ എന്ന അനാവശ്യ പിടിവാശിയും​ നിർബന്ധബുദ്ധിയും ഞങ്ങൾക്കില്ല. അവലോകന യോഗങ്ങളിൽ നടപ്പി​ലാ​ക്കേണ്ട പദ്ധതികളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളുമുണ്ടാകും. ചെറിയ കാര്യങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ​പോലും അവ അതിസൂക്ഷ്​മമായി വിലയിരുത്തും. എണ്ണിയാലൊടുങ്ങാത്ത ആരോഗ്യപ്രവർത്തനങ്ങൾ ലോകത്തി​​െൻറ വിവിധ മേഖലകളിൽ, ഇറ്റലിയിൽ അടക്കം ​ചെയ്​ത്​ പരിചയമുള്ളവരുണ്ട്​. അവരുടെ പരിചയസമ്പത്ത്​ ഞങ്ങളുടെ കൂട്ടിച്ചേർക്കലുകളിൽ ഉപയോഗപ്പെടുത്തും.

മുതിർന്ന ഐ.​എ.എസ്​ ഉദ്യോഗസ്​ഥ​​െൻറ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്​. രോഗവുമായി ബന്ധപ്പെട്ടവരിൽ നിന്നും സമയം പരിഗണിക്കാതെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു. അവരെ കേൾക്കാനും തയാറാവുന്നു. 22നും 40നും ഇടയിൽ പ്രായമുള്ള 2.36 ലക്ഷം ജനങ്ങളുടെ യുവ ആർമി ഇവിടെ രൂപവത്​കരിച്ചിട്ടുണ്ട്​. അവർ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

?. നിരാ​ശ തോന്നിയ ഏ​െതങ്കിലും ഘട്ടമുണ്ടോ​? ആസൂത്രണം ചെയ്​തതുപോലെ കാര്യങ്ങൾ നടക്കുന്നുണ്ടോ?

ആരെ സംബന്ധിച്ചും ഇക്കാര്യത്തിൽ പരാതികളൊന്നും ഇല്ല. എന്നാൽ, ചിലർ നിർദേശങ്ങൾ അനുസരിക്കാത്തതിൽ വിഷമം തോന്നാറുണ്ട്​. നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റുള്ളവരു​മായി ഇടപഴകുന്നതും ചില സ്​ഥലങ്ങളിൽ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ പൊതുജനങ്ങൾക്ക്​ കാര്യങ്ങളുടെ ഗൗരവം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവർ നിർദേശങ്ങൾ ഇപ്പോൾ കൃത്യമായി അനുസരിക്കുന്നുണ്ട്​.

?. നിലവിലുള്ള ആശങ്കകൾ എന്തെല്ലാമാണ്​​?
എല്ലാ രാജ്യങ്ങളിലും സ്​ഥലങ്ങളിലും സമൂഹവ്യാപനം നടന്നുകഴിഞ്ഞു. ഈ മഹാദുരന്തത്തെ ഒഴിവാക്കാൻ കഴിയുമെന്നാണ്​ ഞങ്ങളുടെ വിശ്വാസം. ഇതിനെയും ഞങ്ങൾക്ക്​ നേരിടാൻ കഴിയും. ചെറിയ സമയത്തിനുള്ളിൽ കുറെയധികം ​പ്രതിസന്ധിക​െള ഞങ്ങൾ നേരിട്ടു. പ്രളയം, നിപ, ഓഖി എന്നിവയെല്ലാം അവയിൽ ചിലതാണ്​. എനിക്ക്​ വിശ്വാസമുണ്ട്​, ജനങ്ങളുടെ പിന്തുണയോടെ ഈ മഹാവിപത്തിനെയും ഞങ്ങൾ മറികടക്കും.

?. എന്തിലാണ്​ നിങ്ങൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നത്​​?
രോഗവ്യാപനം തടയുക എന്നതാണ്​ പ്രധാന ലക്ഷ്യം. അതി​​െൻറ പ്രധാനമാർഗം ജനങ്ങളെ വീട്ടിലിരുത്തുക എന്നതാണ്​.

?. കേരളത്തി​​െൻറ ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്​. ആദ്യം ഇതൊരു പകർച്ചവ്യാധിയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടു. പിന്നീട്​ നിരോധിത നടപടികൾ തുടങ്ങി, ഒപ്പം ആ സാഹചര്യം നേരിടുന്നതിനായി ജനങ്ങൾക്ക്​ ഭക്ഷണം ലഭ്യമാക്കാനും പണത്തിന്​ ബുദ്ധിമുട്ടില്ലാതിരിക്കാനുമുള്ള നടപടികളുമെടുത്തു.

ഇൗ പകർച്ചവ്യാധിയെ തുരത്തുക എന്നതാണ്​ പ്രധാന ലക്ഷ്യം. എന്നാൽ അതി​​െൻറ പേരിൽ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടാൻ പാടില്ല. ആദ്യ യോഗത്തിൽ തന്നെ ഉദ്യോഗസ്​ഥരുടെ ശ്രദ്ധയിൽ ഒരു കാര്യം പെടുത്തിയിരുന്നു. നമ്മൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്ക്​ വേണ്ടിയാണ്​. ആരും അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി ബുദ്ധിമുട്ട്​ നേരിടരുത്​. കേരളം ഒരു വിശപ്പുരഹിത സംസ്​ഥാനമാണ്​. കോവിഡ്​ 19 അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിക്കോ​ട്ടെ അതിൽ ഒരു മാറ്റവും വരാൻ അനുവദിക്കില്ല. ആരും ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങാൻ പോകരുത്​. ഇതിനായി ഞങ്ങൾ കമ്യൂണിറ്റി കിച്ചൻ സംവിധാനം ഒരുക്കി. അതുവഴി ആവശ്യമുള്ളവരിലേക്ക്​ ഭക്ഷണമെത്തും. വീട്ടുപടിക്കൽ ഭക്ഷണം എത്തിക്കുന്ന തരത്തിലാണ്​ അവയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത്​.

?. കേരളം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോയിക്കൊണ്ടിരിക്കുന്നത്​. എങ്കിലും 20,000 കോടിയുടെ സാ​മ്പത്തിക പാക്കേജ്​ അനുവദിച്ചു

കേന്ദ്രം സാമ്പത്തിക പാക്കേജ്​ അനുവദിക്കുന്നതിന്​ മുമ്പുതന്നെ ഞങ്ങൾ സാമ്പത്തിക മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. റിസോഴ്​സി​​െൻറ കുറവ്​ ഞങ്ങളുടെ ഓർമയിലുണ്ട്​. എന്നാൽ ജനങ്ങളുടെ ക്ഷേമത്തിൽ കുറവ്​ വരുന്നത്​ അനുവദിക്കാനാകില്ല. ഇതിനെ അടിസ്​ഥാനമാക്കിയാണ്​ 20,000 കോടിയുടെ സാമ്പത്തിക പാ​േക്കജ്​ പ്രഖ്യാപിച്ചത്​. ഇതിൽ ആരോഗ്യം, വായ്​പ സഹായം, ഭക്ഷ്യവസ്​തുക്കളുടെ സൗജന്യ വിതരണം, ക്ഷേമ പെൻഷനുകളുടെ മുൻകൂർ വിതരണം, തൊഴിലുറപ്പ്​ പദ്ധതികളിലേക്ക്​ ആവശ്യമായ തുക, കുറഞ്ഞ വിലയിൽ ഭക്ഷണം, നികുതി ആശ്വാസം തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.

കുടുംബങ്ങളി​േലക്ക്​ കുടുംബശ്രീ വഴി 2000 കോടിയുടെ വായ്​പ സൗകര്യം ലഭ്യമാക്കും. ഇൗ വായ്​പകളിൽ യാതൊരു പലിശയും ഈടാക്കില്ല. പ്രളയത്തിനുശേഷവും ഇത്തരത്തിലുള്ള നടപടികൾ ഞങ്ങൾ സ്വീകരിച്ചിരുന്നു. ആയിരക്കണക്കിന്​ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവരാൻ അവ സഹായിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിനൊപ്പം തന്നെ എല്ലാ പദ്ധതികൾ വഴിയും ജനങ്ങൾക്ക്​ ആശ്വാസം പകരാനാണ്​ ഞങ്ങളുടെ തീരുമാനം. കേന്ദ്രവും നടപടികളുമായി മുന്നോട്ടുപോക​ട്ടെ... സംസ്​ഥാന സർക്കാരുകളാണ്​ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ട്​ കൈകാര്യം ചെയ്യുക. ജനങ്ങളുമായി സംവദിക്കാനുള്ള അവസരം സംസ്​ഥാനസർക്കാരുകൾക്കാണ്​ ലഭിക്കുക. അതിനാൽ യഥാർഥ പ്രതിസന്ധികൾ ഞങ്ങൾക്ക്​ മനസിലാക്കാനാകും.

കേരളം കേന്ദ്രസർക്കാരിന്​ മുന്നിൽ വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്​. ഈ പ്രതിസന്ധി ഘട്ടത്തിൽ വായ്​പയുടെ പരിധി എടുത്തുകളയണമെന്ന നിർദേശവും അതിലുണ്ട്​. പ്രധാനമന്ത്രിയും സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസ്​ഥാനങ്ങളെ പിന്തുണക്കുന്ന നടപടികൾക്ക്​ ആവശ്യമായ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കാര്യഗൗരവം മനസിലാക്കി കേന്ദ്രം ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ്​ വി​ശ്വാസം.

ആഗോളതലത്തിൽ ഏറ്റവുമധികം ഇടപെടുന്നവരാണ്​ മലയാളി സമൂഹം. പ്രവാസികൾ കേരളത്തിനെ എപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നു. അവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്​. പ്രവാസികളുടെ പണമാണ്​ ഞങ്ങളുടെ സാമ്പത്തികത്തി​​െൻറ അടിത്തറ. എന്നാൽ ഇപ്പോൾ പ്രവാസികളും ഈ പകർച്ചവ്യാധി പിടിപ്പെട്ടതോടെ ദുരിതം അനുഭവിക്കുകയാണ്​. പരമാവധിപേരെ കേരളത്തിൽ തിരിച്ചെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്​. എന്നാൽ, എല്ലാവരെയും തിരിച്ചെത്തിക്കുക എന്ന കാര്യം നടപ്പിലാക്കാൻ പ്രയാസമാണ്​. ഞാൻ അവരോട്​ അഭ്യർഥിക്കുന്നത്​ സമാധാനമായി അതതു രാജ്യങ്ങളിലെ പ്രോ​ട്ടോക്കോൾ അനുസരിച്ച്​ കഴിയണമെന്നാണ്​. ഇവിടെയുള്ള നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിപാലിക്കാൻ കഴിയുമെന്ന ഉറപ്പാണ്​ എനിക്ക്​ നിങ്ങൾക്ക്​ തരാൻ കഴിയുക.

?. പ്രധാനമന്ത്രി 21 ദിവസം രാജ്യം അടച്ചിടുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ സംസ്​ഥാനങ്ങൾ അതിനാവശ്യമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച്​ വ്യക്തമാക്കുകയും ചെയ്​തു.

ഒത്തൊരുമിച്ച്​ കൈകൾ കോർത്തുമാത്രമേ ഈ പ്രതിസന്ധിയെ നമുക്ക്​ നേരിടാനാകൂ. തുച്ഛമായ സമ്പത്താണ്​ സംസ്​ഥാനങ്ങൾക്കുള്ളത്​. ഒറ്റക്ക്​ ഈ പ്രതിസന്ധിയെ മറിക്കടക്കാനാകില്ല. ഈ പകർച്ചവ്യാധിയെ നിയന്ത്രിച്ച്​ കഴിഞ്ഞാൽ സാമ്പത്തിക സ്​ഥിതിയെ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കണം. പ്രധാനമന്ത്രിക്ക്​ ഈ പ്രതിസന്ധിയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നും പോസിറ്റീവായി പ്രതികരിക്കുമെന്നുമാണ്​ വിശ്വാസം.

?. ആഗോള തലത്തിൽ നേരിടുന്ന പ്രതിസന്ധിയ​ുടെ ഒരു ഭാഗമാണ്​ കേരളവും നേരിടുന്നത്​. ഗൾഫ്​ രാജ്യങ്ങളടക്കം പ്രതിസന്ധി നേരിടു​േമ്പാൾ കേരളം വലിയൊരു വെല്ലുവിളി പ്രതീക്ഷിക്കുന്നു​ണ്ടോ?

ആഗോള മാന്ദ്യം കേരളത്തെ പ്രതികൂലമായാണ്​ ബാധിച്ചത്​. മിഡിൽ ഈസ്​റ്റിലുണ്ടായ പ്രതിസന്ധിയും കണക്കിലെടുക്കണം. മിഡിൽ ഈസ്​റ്റിൽ കുറെപേർക്ക്​ ​േജാലി നഷ്​ടപ്പെടാനുള്ള സാഹചര്യമുണ്ടായി. യു.എസിലും യൂറോപ്പിലുമുണ്ടായ പ്രതിസന്ധി ഐ.ടി മേഖലയിലും വിനോദസഞ്ചാരമേഖലയിലും ഒരുപോലെ പ്രതിസന്ധിയിലാക്കി. ഇപ്പോഴത്തെ നമ്മുടെ പ്രധാന വെല്ലുവിളി ഇൗ അടിയന്തര സാഹച​ര്യത്തെ നേരിടുക എന്നതാണ്​. ഈ പ്രതിസന്ധിയും നമ്മൾ അതിജീവിക്കും. ഞങ്ങൾക്ക്​ ആത്മവിശ്വാസമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronachief ministerPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief Minister Pinarayi Vijayan Interview -Kerala news
Next Story