Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്
text_fieldsbookmark_border
തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ ആൻറിജൻ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പരിശോധന ഫലം നെഗറ്റീവാണ്.
മന്ത്രിമാരായ വി.എസ്. സുനിൽ കുമാറിെൻറയും എ.സി. മൊയ്തീെൻറയും ഇ.പി. ജയരാജെൻറയും പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുമായി സമ്പർക്കത്തിലായതിനെ തുടർന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് വിമാനത്താവളം സന്ദർശിച്ചപ്പോൾ കലക്ടറുമായി ഇവർ സമ്പർക്കത്തിൽ വന്നിരുന്നു. കലക്ടർ, സബ് കലക്ടർ, ഗൺമാൻമാർ അടക്കം 22 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Next Story

