Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുവപ്പണിഞ്ഞ് റിയാസും മറ്റു കുടുംബാംഗങ്ങളും; ഓണത്തിനും തൂവെള്ളയിൽ തിളങ്ങി മുഖ്യമന്ത്രി

text_fields
bookmark_border
ചുവപ്പണിഞ്ഞ് റിയാസും മറ്റു കുടുംബാംഗങ്ങളും; ഓണത്തിനും തൂവെള്ളയിൽ തിളങ്ങി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഓണദിനത്തത്തിലും തൂവെള്ള വസ്ത്രത്തിൽ തിളങ്ങി മുഖ്യമന്ത്രി. എന്നാൽ, ഭാര്യയടക്കം ബാക്കിയെല്ലാവരും ചുവപ്പും വെള്ളയും ചേർന്ന പ്രത്യേക ഡ്രസ് കോഡാണ് തെരഞ്ഞെടുത്തത്. ഇതിന്റെ ഫോട്ടോ മരുമകനും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം ഓണക്കോടിയിൽ മുഖ്യമന്ത്രി ഫോട്ടോക്ക് പോസ് ചെയ്തു. ചുവപ്പ് ബ്ലൗസും സെറ്റുസാരിയുമാണ് ഭാര്യയുടെയും മകളുടെയും വേഷം. മകനും മരുമകനും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്തപ്പോൾ കൊച്ചുമകന്റെ വേഷം ചുവപ്പ് ജുബ്ബയും മുണ്ടുമാണ്. വിവാഹശേഷം വീണക്കൊപ്പമുള്ള റിയാസിന്റെ മൂന്നാമത്തെ ഓണമാണിത്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണം ആശംസിച്ചു. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief minister Pinarayi vijayan celebrated Onam with family
Next Story