Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമ​ന്ത്രി നാളെ...

മുഖ്യമ​ന്ത്രി നാളെ ഗൾഫിലേക്ക്

text_fields
bookmark_border
മുഖ്യമ​ന്ത്രി നാളെ ഗൾഫിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള നി​ർ​മാ​ണ ഫ​ണ്ടി​നു​വേ​ണ്ടി​യു​ള്ള മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന്​ കേ​ന്ദ്രാ​നു​മ​തി വൈ​കു​ന്ന​തി​നി​ടെ, അ​നു​മ​തി ല​ഭി​ച്ച മു​ഖ്യ​മ​ന്ത്രി ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്. മ​റ്റു​ള്ള​വ​ർ​ക്ക്​ അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ചൊ​വ്വാ​ഴ്​​ച മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 17ന് ​അ​ബൂ​ദ​ബി, 19ന്​ ​ദു​ബൈ, 20ന്​ ​ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 17 മു​ത​ൽ 22 വ​രെ​യാ​ണ്​ മ​ന്ത്രി​മാ​രു​ടെ സ​ന്ദ​ർ​ശ​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്​. അ​നു​മ​തി വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര നീ​ട്ടി​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ മ​ന്ത്രി​സ​ഭ യോ​ഗം ച​ർ​ച്ച ചെ​യ്യും.

അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മ​ന്ത്രി​മാ​ർ. ചി​ല​ർ ത​യാ​റെ​ടു​പ്പും ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ചി​ല മ​ന്ത്രി​മാ​രു​ടെ യാ​ത്ര നേ​ര​ത്തേ അ​ടു​ത്ത മാ​സ​​ത്തേ​ക്ക്​ നീ​ട്ടി​യി​രു​ന്നു. അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണി​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന്​ ഫ​ണ്ടും വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള വാ​ഗ്ദാ​ന​വും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi Vijayan
News Summary - chief minister pinarayi going to gulf-kerala news
Next Story