Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിനിയുടെ കുടുംബത്തെ...

ലിനിയുടെ കുടുംബത്തെ കോൺഗ്രസ്​ വേട്ടയാടുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
pinarayi-Mullapalli
cancel

തിരുവനന്തപുരം: സിസ്​റ്റർ ലിനിയുടെ കുടുംബ​ത്തെ കോൺഗ്രസ്​ വേട്ടയാടുകയാണെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. സിസ്​റ്റർ ലിനി കേരള​ത്തിൻെറ സ്വത്താണ്​. ലിനിയുടെ ഭർത്താവിനും മക്കൾക്കും എല്ലാ സുരക്ഷിതത്വവും കേരളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ കെ.പി.സി.സി പ്രസിഡൻറിൻെറ പ്രതികരണത്തിലും തുടർന്നുണ്ടായ സംഭവങ്ങളിലുമാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം.

നിപക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന രീതിയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്​. അതിനെ അംഗീകരിക്കണം എന്ന്​ നിർബന്ധമില്ല. ആ കുടുംബത്തെ വേട്ടയാടാതെ ഇരുന്നുകൂടെ. എന്തിനാണ്​ ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നാണ്​ മനസ്സിലാകാത്തത്​. ഏറ്റവും വലിയ പ്രതിസന്ധി കാലത്ത്​ തൻെറ കൂടെ നിന്നത്​ ആരാണ്​ എന്ന്​ ആ ചെറുപ്പക്കാരൻ പറഞ്ഞു. അതിൻെറ പേരാണ്​ ഈ പ്രതിഷേധം. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മമാണ് നിറവേറ്റുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചുു.

ആരോഗ്യമന്ത്രിയെ മ്ലേച്​ഛമായി മുല്ലപ്പള്ളി   അധിക്ഷേപിച്ചു. മന്ത്രിയെ വേട്ടയാടാൻ ശ്രമിക്കരുത്​. പൊതുസമൂഹം അത്​ അംഗീകരിക്കില്ല. ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്​താവന സ്​ത്രീ വിരുദ്ധമാണ്​. സ്​ത്രീകളെ കോൺഗ്രസ്​ ഇങ്ങനെയാണോ കാണുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ​മുല്ലപ്പള്ളി സ്വന്തം ദുർഗന്ധത്തിൻെറ ഉന്മാദാവസ്ഥയുടെ തടവുകാരനായി. പൊതുപ്രവർത്തകർ എങ്ങനെയാകരുത്​ എന്നതിന്​ മാതൃകയാവാനാണ്​ മുല്ലപ്പളളിയുടെ ശ്രമം. നല്ലത്​ നടക്കുന്നതും പറയുന്നതും മുല്ലപ്പള്ളിയെ അസഹിഷ്​ണുവാക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Chief minister on Lini issue-Kerala news
Next Story