എന്റെ മകളും കുട്ടിയും ആയതുകൊണ്ടാണല്ലോ കൂടെ വന്നത്; കുടുംബത്തിനൊപ്പമുള്ള വിഴിഞ്ഞം സന്ദർശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സന്ദർശനവേളയിൽ കുടുംബത്തെ ഒപ്പം കൂട്ടിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്റെ മകളും കുട്ടിയും ആയതുകൊണ്ടാണല്ലോ കൂടെവന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ മറുപടി. അവിടത്തെ പ്രവർത്തനങ്ങളാണ് കണ്ടത്. അല്ലാതെ ഔദ്യോഗിക കാര്യങ്ങൾ ചർച്ച ചെയ്യാൻ പോയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിലയിരുത്തലൊന്നും യോഗത്തിൽ നടന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഴിഞ്ഞം കമീഷനിങ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പരിപാടിയിൽ ഉണ്ടെന്ന് ഇപ്പോൾ വ്യക്തമായില്ലേ? പരിപാടി നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. അവസാന പരിപാടിയിൽ പ്രതിപക്ഷ നേതാവും ഉണ്ട്. സർക്കാറിന്റെ വാർഷികാഘോഷ ഘട്ടത്തിലാണ് വിഴിഞ്ഞം കമീഷനിങ് വരുന്നത്. പ്രധാനമന്ത്രിയുടെ സൗകര്യത്തിന് വേണ്ടി കാത്തുനിന്നതാണ്. കഴിഞ്ഞമാസം നടന്നിരുന്നെങ്കിൽ വാർഷികാഘോഷത്തിന്റെ ഭാഗമാകില്ലായിരുന്നു. അതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വരാതിരിക്കേണ്ട കാര്യമില്ല. പരിപാടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ്. മനസുമാറ്റി പങ്കെടുക്കണം.-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

