Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ അതിക്രമം...

പൊലീസ്​ അതിക്രമം ഒറ്റപ്പെട്ടത്​; മുന്നണി യോഗത്തിൽ ന്യായീകരിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
പൊലീസ്​ അതിക്രമം ഒറ്റപ്പെട്ടത്​; മുന്നണി യോഗത്തിൽ ന്യായീകരിച്ച്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പൊലീസ്​ അതിക്രമങ്ങൾ ആഭ്യന്തര വകുപ്പിനെയും സർക്കാറിനെയും വെട്ടിലാക്കുന്നതിനിടെ മുന്നണി യോഗത്തിൽ ന്യായീകരിച്ച്​ മുഖ്യമന്ത്രി. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഉയര്‍ന്ന പരാതികളും വിവാദങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുന്‍കാലങ്ങളില്‍ ഉയര്‍ന്ന പരാതികളിലൊക്കെ സ്ഥലംമാറ്റം ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്​ വ്യക്​തമാക്കിയ മുഖ്യമന്ത്രി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസുകാരെ പിരിച്ചുവിട്ടതടക്കം സര്‍ക്കാറിന്റെ കര്‍ക്കശ നടപടികളും യോഗത്തിൽ വിശദീകരിച്ചു.

അതേസമയം, ഒരു കാരണവശാലും പൊലീസ് മർദനങ്ങളെ ന്യായീകരിക്കാനോ ലോക്കപ്പുകളെ മർദന കേന്ദ്രങ്ങളാക്കാനോ ഇടത് സർക്കാർ അനുവദിക്കില്ലെന്ന്​ യോഗ​ ശേഷം മാധ്യമങ്ങളെ കണ്ട കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ നിലപാടിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കും.

നിലവിലെ വിവാദങ്ങൾ കൊണ്ട്​ സർക്കാറിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള കേസുകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അങ്ങേയറ്റത്തെ പൊലീസ് പീഡനം അനുഭവിച്ചയാളാണ്​ ഞാൻ. അന്ന് മർദിച്ച പൊലീസുകാർക്കെതിരെ യു.ഡി.എഫ് സർക്കാർ പിന്നീട് നടപടിയെടുത്തിട്ടുണ്ടോ എന്നും രാമകൃഷ്ണൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policekerala police atrocitiesPinarayi VijayanLatest News
News Summary - Chief Minister justified police atrocity cases
Next Story