Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവശങ്കർ അഞ്ചാംപ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാംപ്രതി -ചെന്നിത്തല

text_fields
bookmark_border
ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ മുഖ്യമന്ത്രി തയ്യാറാകണം
chennithala about idukki death
cancel

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അഞ്ചാംപ്രതിയാണെങ്കിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്ന നിലപാട് സംസ്ഥാന സർക്കാർ മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.

സർക്കാറിന് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാർ ഏജൻസി തന്നെയാണ് ശിവശങ്കറിനെ പ്രതിയാക്കിയത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chief minister is the main accused in life mission case says chennithala
Next Story