മെട്രോ: പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു
text_fieldsആലുവ: മെട്രോ ട്രെയിനിലെ മുഖ്യമന്ത്രിയുടെ ആദ്യ യാത്രയിൽ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച യു.ഡി.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു.
ആലുവ മെേട്രാ സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്താനിരുന്ന സോളാർ വൈദ്യുതി സംവിധാനത്തിെൻറ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട സ്ഥലം എം.എൽ.എ. അൻവർ സാദത്തിെനയും നഗരസഭാ ചെയർപേഴ്സൺ ലിസി എബ്രഹാമിെനയും മറ്റ് ജനപ്രതിനിധികെളയും മെട്രോ അധികൃതർ ഒഴിവാക്കുകയായിരുന്നു. ഇതിലുള്ള പ്രതിഷേധം അറിയിക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന മെേട്രാ സ്റ്റേഷന് സമീപം വന്നത്. എന്നാൽ, പ്രതിഷേധം തുടങ്ങുന്നതിനു മുമ്പുതന്നെ സി.ഐ വിശാൽ ജോൺസെൻറ നേതൃത്വത്തിൽ പൊലീസ് ഇതൊഴിവാക്കാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധികളെ വളയുകയും സ്ഥലത്തുനിന്ന് ഉടൻ പിന്മാറണമെന്ന് ആക്രോശിക്കുകയും ചെയ്തതായി നേതാക്കൾ ആരോപിക്കുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ കുറച്ചുപേർ നേതാക്കളെ കയറ്റിയ പൊലീസ് വാഹനം തടഞ്ഞു. അവെരയും െപാലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൊലീസ് സ്റ്റേഷനിൽ എത്തിയ യു. ഡി. എഫ്. നേതാക്കളും ജനപ്രതിനിധികളും സമാധാനപരമായി പ്രതിഷേധിക്കാൻ വന്ന തങ്ങളെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത സി.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ കുത്തിയിരുന്നു. സി.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പിരിഞ്ഞുപോവില്ല എന്ന നിലപാടിലായിരുന്നു നേതാക്കൾ. സി.ഐയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയിൽ ഡിവൈ.എസ്.പി ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
