ജാതിയും മതവും നോക്കിയല്ല സ്ഥാനാർഥികളെ നിർത്തിയത്, മുഖ്യമന്ത്രി ചർച്ചയിൽ ജനവികാരം കണക്കിലെടുക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ജാതിയും മതവും നോക്കിയല്ല ലീഗ് സ്ഥാനാർഥികളെ നിർത്തിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൽ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ജനവികാരം കണക്കിലെടുക്കണമെന്ന് നേതൃയോഗത്തിൽ മുസ് ലിം ലീഗ് നേതാക്കൾ പറഞ്ഞു. ഇപ്പോഴുള്ള ചർച്ചകൾ അനാവശ്യമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഒരു കീഴ്വഴക്കം ഉണ്ട്, അത് പാലിക്കണം. യു.ഡി.എഫിന് അനുകൂല ട്രെൻഡ് ആണെങ്കിൽ അധിക സീറ്റ് ലീഗിന് ലഭിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിചേർത്തു.
ഓവർ കോൺഫിഡൻസ് ലീഗിന് ഇല്ല, കോൺഫിഡൻസ് ഉണ്ട്. ജാതിയും മതവും നോക്കി അല്ല ലീഗ് സ്ഥാനാർഥിയെ നിർത്തിയത്. മുഖ്യമന്ത്രി ചർച്ചയിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ലെന്നാണ് ലീഗിന്റെ നിലപാട്. യു.ഡി.എഫിന് ഒരു സിസ്റ്റമുണ്ട്. അത് അനുസരിച്ച് ചർച്ച ചെയ്യും. കീഴവഴക്കം അനുസരിച്ച് ചർച്ച ചെയ്യും. ജനവികാരം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രി ചർച്ചകൾ നടക്കുക. ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. ഫലം വന്നതിന് ശേഷം യു.ഡി.എഫ് തീരുമാനമെടുക്കും.
മന്ത്രിസ്ഥാനങ്ങൾ ചോദിച്ച് വാങ്ങുന്ന രീതിയല്ല ലീഗിന്. സംസ്ഥാനത്തെ അപ്രഖ്യാപിത പവർ കട്ട് ഉണ്ടാകുന്നത് നേതൃയോഗത്തിൽ ചർച്ചയായെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യു.ഡി.എഫിന് ശുഭപ്രതീക്ഷയുള്ള റിസൾട്ടാണ് വരുന്നതെന്ന് പി.എം.എ. സലാം വ്യക്തമാക്കി. യു.ഡി.എഫ് മികച്ച വിജയം നേടും. യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരും. വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവരെ സർക്കാർ അവഗണിച്ചു. ധനസഹായം പോലും നൽകിയെല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. പരസ്യപ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കും. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മാധ്യമങ്ങളിൽ പരസ്യപ്രസ്താവനകൾ നടത്താൻ പാടില്ല. അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽ നിന്നും മാറി നിൽക്കണം. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിലും യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ഇത്തരം ചർച്ചകളിൽനിന്ന് പിന്തിരിയാൻ എ.ഐ.സി.സിയും നിർദേശം നൽകി. എന്നാൽ, ചിലർ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെ.പി.സി.സി നിർബന്ധമായതെന്നും സണ്ണി ജോസഫ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

